Thursday August 22nd, 2019 - 9:27:pm
topbanner
topbanner

ഹൃത്വിക് റോഷന്റെ ജീവിതകഥ പുസ്തകമാകുന്നു

suji
ഹൃത്വിക് റോഷന്റെ ജീവിതകഥ പുസ്തകമാകുന്നു

ഹൃത്വിക് റോഷന്റെ ജീവിതകഥ പുസ്തകമാകുന്നു. ഹൃത്വിക്കിന്റെ ആറു വയസ്സു മുതലുളള ജിവിതമാണ് പ്രതിപാദിക്കുന്നത്. ബെന്‍ ബ്രൂക്‌സ് ആണ് പുസ്തകം എഴുതിയിരിക്കുന്നത്. സ്റ്റോറീസ് ഫോര്‍ ബോയ്‌സ് ഹു ഡെയര്‍ ടു ബി ഡിഫറന്റ് എന്നാണ് പുസ്തകത്തിന്റെ പേര്.

ഹൃത്വിക് നടനാകാന്‍ തീരുമാനിക്കുന്ന ആറ് വയസ് മുതലുള്ള കാര്യമാണ് പുസ്തകത്തിലുണ്ടത്. ബാലതാരമായി എത്തിയ ഹൃത്വിക് നടനാകാന്‍ തീരുമാനമെടുക്കുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളൊക്കെ മറികടന്ന് സിനിമ ലോകത്തെ മിന്നുംതാരമാകുന്ന ഹൃത്വിക്. അക്കഥയാണ് പുസ്തകത്തില്‍ പറയുന്നത്. സന്തോഷത്തോടെയുള്ള ഞെട്ടല്‍ എന്നാണ് പുസ്തകം കണ്ടപ്പോള്‍ ഹൃത്വിക് പറയുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും ഹൃത്വിക് പറയുന്നു.
അതേസമയം സൂപ്പര്‍ 30 എന്ന സിനിമയാണ് ഹൃത്വിക് റോഷന്റേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്നത്. ഗണിതശാസ്!ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

 

Read more topics: hrithik life, book
English summary
book about hrithik life
topbanner

More News from this section

Subscribe by Email