Wednesday March 20th, 2019 - 4:56:am
topbanner
topbanner

ബോളിവുഡിന്റെ 'ഭാഗ്യശ്രീ' മടങ്ങി വരവിനൊരുങ്ങുന്നു

ANJU NC
ബോളിവുഡിന്റെ 'ഭാഗ്യശ്രീ' മടങ്ങി വരവിനൊരുങ്ങുന്നു

'മൈനേ പ്യാര്‍ കിയാ' എന്ന ആദ്യ ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന ഭാഗ്യശ്രീ മടങ്ങിയെത്തുന്നു. സൂരജ് ബര്‍ജാത്തിയയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നായകനായ ആ ചിത്രം ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രണയ ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയിലാണ്. 1989കളിലാണ് ചിത്രം പുറത്തിറങ്ങിയത്. സൂപ്പര്‍ ഹിറ്റായ ചിത്രത്തിനു ശേഷം ധാരാളം അവസരങ്ങള്‍ ഭാഗ്യശ്രീയെ തേടിയെത്തിയെങ്കിലും അവര്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്.

അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന 'ടു സ്റ്റേറ്റ്‌സ്' എന്ന ഹിന്ദി ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലൂടെയാണ് ഭാഗ്യശ്രീ മടങ്ങിയെത്തുന്നത്. ഹിന്ദി പതിപ്പില്‍ രേവതി അവതരിപ്പിച്ച കഥാപാത്രമാണ് ഭാഗ്യശ്രീ അവതരിപ്പിക്കുന്നത്.

സിനിമയില്‍ നിന്നു വിട്ടുനിന്നെങ്കിലും ഭാഗ്യശ്രീ തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവയായ അവര്‍ തന്റെ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ സ്ഥിരമായി പങ്കുവെച്ചുകൊണ്ടാണ് ആരാധകരുമായി സംവദിച്ചിരുന്നത്. മഹാരാഷ്ട്രയിലെ സാംഗ്ലി പ്രദേശത്തെ രാജകുടുംബാംഗമായ ഭാഗ്യശ്രീയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം പൂര്‍ണ്ണമായും അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം.

Viral News

English summary
bollywood actress bhagyasree returns to acting
topbanner

More News from this section

Subscribe by Email