Saturday June 23rd, 2018 - 6:03:am
topbanner
Breaking News

കൂടെക്കിടക്കാന്‍ ആവശ്യപ്പെടുമ്പോള്‍ യെസ് ഓര്‍ നോ പറയാനുള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്കുണ്ട്: ഇര്‍ഫാന്‍ ഖാന്‍

sadu prakash
കൂടെക്കിടക്കാന്‍ ആവശ്യപ്പെടുമ്പോള്‍ യെസ് ഓര്‍ നോ പറയാനുള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്കുണ്ട്: ഇര്‍ഫാന്‍ ഖാന്‍

ഹോളിവുഡിലെ കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. തിരശ്ശീലയില്‍ കാണുന്നതിനും അപ്പുറത്ത് ചില മോശം കാര്യങ്ങള്‍ കൂടി സിനിമയ്ക്ക് പുറകില്‍ സംഭവിക്കുന്നുണ്ട്. മോശം വഴി സ്വീകരിക്കുന്നതും നല്ലത് തിരഞ്ഞെടുക്കുന്നതുമൊക്കെ താരങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ പറയുന്നു.
സിനിമയില്‍ അഭിനയിക്കുന്നതിനോടൊപ്പം തന്നെ അത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനായി ക്ഷണം ലഭിക്കാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങളുടെ ഭാഗമാവാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അതിനെ ഗൗരവമായി പരിഗണിക്കാറില്ലെന്നും താരം വ്യക്തമാക്കി.

സിനിമയില്‍ നല്ലൊരു വേഷം ലഭിക്കുന്നതിനായി കൂടെക്കിടക്കാന്‍ അവര്‍ ആവശ്യപ്പെട്ടെന്നിരിക്കും. താരങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. യെസ് ഓര്‍ നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്കുണ്ട്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും കാസ്റ്റിങ്ങ് കൗച്ചിന് ഇരയാവാറുണ്ട്. കൂടുതല്‍ ഭീഷണി നേരിടുന്നത് സ്ത്രീകളാണ്. ലൈംഗികമായി ആക്രമിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളോട് നോ പറയാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും അദ്ദേഹം പറയുന്നു.

കാസ്റ്റിങ്ങ് കൗച്ചിന് താനും ഇരയായിട്ടുണ്ടെന്നും താരം പറയുന്നു. വല്ലാത്തൊരു അവസ്ഥയാണ് അത്. പറഞ്ഞറിയിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ജോലിക്ക് വേണ്ടിയെന്ന തരത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. അടുത്ത സുഹൃത്തുക്കള്‍ വരെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി തന്നെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ യെസ് ഓര്‍ നോ തീരുമാനിക്കാനുള്ള അവസരം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അതില്‍ നിന്നും രക്ഷപ്പെട്ടതെന്നും താരം വ്യക്തമാക്കി.

 

English summary
bollywood actor Irfan Khan's opinion on casting couch

More News from this section

Subscribe by Email