Tuesday February 19th, 2019 - 6:31:am
topbanner

വിജയ് ചിത്രത്തിന് പിന്നാലെ വിശാല്‍ ചിത്രത്തിനെതിരെ ബിജെപി ; ആധാറും ഡിജിറ്റല്‍ ഇന്ത്യ വിമര്‍ശനവും വിവാദമായി

suji
വിജയ് ചിത്രത്തിന് പിന്നാലെ വിശാല്‍ ചിത്രത്തിനെതിരെ ബിജെപി ; ആധാറും ഡിജിറ്റല്‍ ഇന്ത്യ വിമര്‍ശനവും വിവാദമായി

ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിച്ചതിന്റെ പേരില്‍ വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. മെര്‍സല്‍ വിവാദം കെട്ടടങ്ങിയപ്പോള്‍ വിശാല്‍ നായകനായ ഇരുമ്പ് തിരൈ എന്ന ചിത്രമാണ് വീണ്ടും വാര്‍ത്തയാകുന്നത്. ഡിജിറ്റല്‍ ഇന്ത്യ, നോട്ട് നിരോധനം, ആധാര്‍ വിഷയങ്ങളിലെ വിമര്‍ശനമാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

ചിത്രത്തില്‍ മല്യ, നീരവ് മോദിഎന്നിവര്‍ക്കെതിരായ പരാമര്‍ശവും വിവാദമായി. ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് തമിഴ്‌നാട് ബിജെപി ഭീഷണി മുഴക്കി. ഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

വിശാല്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് പിഎസ് മിത്രനാണ്. സാമന്തയാണ് നായിക. അര്‍ജുനും പ്രധാന വേഷത്തിലെത്തുന്നു .

Viral News

Read more topics: bjp, vishal movie
English summary
bjp against vishal new movie
topbanner

More News from this section

Subscribe by Email