topbanner
Wednesday July 26th, 2017 - 12:21:pm
topbanner

പിറന്നാള്‍ ദിനത്തില്‍ ആശംസയറിയിച്ച ആരാധകര്‍ക്ക് സുചിത്രയുടെ വക സ്‌നേഹ സമ്മാനം

suvitha
പിറന്നാള്‍ ദിനത്തില്‍ ആശംസയറിയിച്ച ആരാധകര്‍ക്ക് സുചിത്രയുടെ വക സ്‌നേഹ സമ്മാനം

ഒരു കാലത്ത് മലയാള സിനിമയ്ക്കും മലയാളി പ്രേക്ഷകര്‍ക്കും സുചിത്ര എന്ന നടിയെ ഒഴിച്ചു നിര്‍ത്താന്‍ സാധ്യമല്ലായിരുന്നു. എന്നാല്‍ വിവാഹം കവിഞ്ഞതോട് കൂടി മിക്ക നടികളെയും പോലെ സുചിത്രയും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണുണ്ടായത്.

15 വര്‍ഷത്തോളമായി സിനിമയില്‍ നിന്ന് വിട പറഞ്ഞിട്ട്. എങ്കിലും നടിയുടെ പിറന്നാളിന് മലയാളി പ്രേക്ഷകര്‍ അവരുടെ സ്‌നേഹത്തില്‍ ചാലിച്ച ആശംസകള്‍ അറിയിക്കാന്‍ മറന്നു പോയില്ല. സിനിമയില്‍ നിന്ന് അകന്ന് മാറി നിന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു സുചിത്ര.

പ്രേക്ഷകരുമായി സുചിത്ര സംവദിക്കാറുണ്ടായിരുന്നു. അത്‌കൊണ്ട് തന്നെയാണ് പിറന്നാള്‍ ദിനത്തില്‍ ഫെയ്‌സ് ബു്ക്കില്‍ ആരാധകരുടെ ആശംസകള്‍ നിറഞ്ഞു നിന്നത്. എന്നാല്‍ ആരാധകരുടെ ഈ സനേഹ പ്രകടനങ്ങള്‍ സുചിത്രയെ വളരെയേറെ സന്തോഷിപ്പിച്ചു. ആരാധകര്‍ക്ക് നന്ദി അറിയിക്കാനായി താരം ഫെയ്‌സ്ബുക്ക് ലൈവിലെത്തി. 

നിങ്ങളെല്ലാവരോടും ഒരുവാക്ക് നന്ദി പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നതെന്നും ഏപ്രില്‍ 17ന് പിറന്നാളിന്റെ അന്ന് ലോകമെമ്പാടുമുള്ള വിവിധ ഭാഗങ്ങളില്‍ നിന്നും പിറന്നാള്‍ സന്ദേശങ്ങളും വിഷസും അയച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നുവെന്നും സുചിത്ര വീഡിയോയില്‍ പറയുന്നു.

ഒരു മെസേജ് പോലും തിരിച്ചു അയക്കുമെന്ന പ്രതീക്ഷയില്ലാതെയാണ് ഇവരെല്ലാം തനിക്ക് മെസേജ് അയച്ചതെന്നും എല്ലാവരുടെയും സന്ദേശം താന്‍ കണ്ടുവെന്നും അത് തന്റെ മനസ്സില്‍ തൊട്ടുവെന്നും സുചിത്ര പറഞ്ഞു. ഒരു കലാകാരിക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്ന ഒന്നുകൂടിയാണിത്.

15 വര്‍ഷമായി സിനിമാരംഗത്തു നിന്നും വിട്ടുനില്‍ക്കുന്ന തന്നെ ഓര്‍ത്തതില്‍ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും സുചിത്ര പറയുന്നു.

 

 

Read more topics: malayalam actress suchithra
English summary
Such a love affair will be given to fans who greeted the birthday on the day
topbanner topbanner

More News from this section

Subscribe by Email