Sunday August 25th, 2019 - 2:46:pm
topbanner
topbanner

ബിജു മേനോന് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി ഗോകുല്‍ സുരേഷ്

RA
ബിജു മേനോന് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി ഗോകുല്‍ സുരേഷ്

തൃശൂര്‍ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച നടന്‍ ബിജു മേനോന് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടൻ ഗോകുല്‍ സുരേഷ്. ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ ആണെന്ന് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച്‌ ബിജു മേനോന്‍ പൊതുവേദിയില്‍ എത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്നാണ് തൃശൂരിലെ വോട്ടര്‍ കൂടിയായ ബിജു മേനോന്‍ പരിപാടിയില്‍ പറഞ്ഞത്.

സുരേഷ് ഗോപിയെ പോലൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം തൃശ്ശൂരിന്റെ ജനപ്രതിനിധിയായാല്‍ എന്തു കാര്യത്തിനും ഒപ്പമുണ്ടാവും എന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ബിജു മേനോനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

English summary
bijumenon cyber attack response gokulsuresh
topbanner

More News from this section

Subscribe by Email