Thursday June 21st, 2018 - 12:09:am
topbanner
Breaking News

ബിജു മേനോന്‍ മലയാള സിനിമയിലെ ആസ്ഥാന കള്ളനാകുമോ; ആനക്കള്ളനില്‍ വീണ്ടും കള്ളന്‍ വേഷം

suji
ബിജു മേനോന്‍ മലയാള സിനിമയിലെ ആസ്ഥാന കള്ളനാകുമോ; ആനക്കള്ളനില്‍ വീണ്ടും കള്ളന്‍ വേഷം

കട്ടപ്പനയിലെ ഹൃതിക് റോഷനില്‍ പറയുന്നൊരു ഡയലോഗ് പോലെയാണ് ബിജു മേനോന്റെ കഥാപാത്രങ്ങള്‍. റോമന്‍സ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ പല ചിത്രങ്ങളിലും ബിജു കള്ളന്‍ വേഷമണിഞ്ഞ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ആനക്കള്ളനിലും താരത്തിന് കള്ളന്‍ വേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു കള്ളന്‍ ജീവിതത്തിലേക്ക് കടന്നെത്തുന്നതോടെ ഒരു വ്യക്തിയുടെ ജീവിതം മാറിമറിയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. ഇവന്‍ മര്യാദരാമന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സുരേഷ്. ചിത്രം കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഒരുക്കുന്നത്.

ഉദയ്കൃഷ്ണയാണ് ആനക്കള്ളന്റെ തിരക്കഥ ഒരുക്കുന്നത്. ജൂണ്‍ 20 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, സായികുമാര്‍, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിലെത്തുന്നു.

എന്നാല്‍ പതിവ് കള്ളന്‍ വേഷമല്ല ചിത്രത്തില്‍ ബിജു മേനോന്റേതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

Read more topics: biju menon , thief
English summary
biju menon to play a thief again

More News from this section

Subscribe by Email