Saturday September 22nd, 2018 - 5:04:am
topbanner

ബീഫ് എന്നു പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വിവാദമായതോടെ കാജോള്‍ പിന്‍വലിച്ചു

suvitha
   ബീഫ് എന്നു പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വിവാദമായതോടെ കാജോള്‍ പിന്‍വലിച്ചു

കഴിഞ്ഞ ദിവസം ബീഫെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത വീഡിയോ വിവാദമായതോടെ പിന്‍വലിച്ച് കാജോള്‍ വിശദീകരണവുമായി രംഗത്തെത്തി. സുഹൃത്ത് തനിക്ക് വേണ്ടിയുണ്ടാക്കിയ വിഭവം പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആയിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സുഹൃത്ത് റയാന്റെ റെസ്റ്റോറന്റില്‍ വെച്ചാണ് കജോള്‍ ലൈവ് വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. റയാന്‍ തനിക്കായി വിഭവം പാകം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ശേഷം അതെന്താണെന്ന് വിശദമാക്കാന്‍ കജോള്‍ റയാനെ വിളിച്ചു. 'ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് ആന്റ് ഡ്രൈ ബീഫ്' ആണതെന്ന് റയാന്‍ വിശദീകരിച്ചു.

'ഞങ്ങളിവന്റെ കൈവെട്ടാന്‍ പോവുകയാണെന്ന് പറഞ്ഞ് ഗോസംരക്ഷകരെ കളിയാക്കിയാണ് കജോള്‍ വീഡിയോ അവസാനിപ്പിച്ചത്. ബീഫ് നിരോധിച്ച മഹാരാഷ്ട്രയില്‍ ഇത് വിവാദമുണ്ടാക്കി. ബീഫ് കഴിച്ചെന്നാരോപിച്ച് നടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണുണ്ടായത്.

പിന്നീട് കാജോള്‍ തന്നെ വീഡിയോ പിന്‍വലിക്കുകയും തങ്ങള്‍ തയ്യാറാക്കിയത് പോത്തിറച്ചി കൊണ്ടുള്ള വിഭവമാണെന്നും മാട്ടിറച്ചിയല്ലെന്നും കജോള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമില്ലെന്നും കജോള്‍ വ്യക്തമാക്കി.

 

English summary
Video posted on Facebook has been withdrawn kajol
topbanner

More News from this section

Subscribe by Email