topbanner
Tuesday February 20th, 2018 - 7:05:pm
topbanner
Breaking News

ഹിറ്റുകളുടെ പേരില്‍ തനിയ്ക്കാരും ശമ്പളം കൂട്ടിതന്നിട്ടില്ലെന്ന് ഭാവന

rajani v
ഹിറ്റുകളുടെ പേരില്‍ തനിയ്ക്കാരും ശമ്പളം കൂട്ടിതന്നിട്ടില്ലെന്ന് ഭാവന

മലയാളസിനിമയില്‍ നായികമാര്‍ക്ക് എന്നും രണ്ടാം സ്ഥാനമാണെന്ന് നടി ഭാവന. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ നായിക അത്യാവശ്യമല്ലെന്നതാണ് പരമാര്‍ഥമെന്നും ഭാവന പറഞ്ഞു.തന്റെ കരിയറില്‍ ഒരുപാട് ഹിറ്റികള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന മനസ്സുതുറന്നു.

സിനിമയുടെ വിജയമോ പരാജയമോ നായികയുടെ കാര്യത്തില്‍ പ്രതിഫലിക്കാറില്ല. മോഹന്‍ലാലിനെ പോലെ ഒരു നായകനെ വച്ച് എടുക്കുന്ന സിനിമയില്‍ മാര്‍ക്കറ്റിങ്ങിന് നായിക ആരാണ് എന്നുളളത് വലിയ കാര്യമല്ല.പൃഥ്വിരാജ് നല്ല സുഹൃത്താണെന്നും പൃഥ്വിയോട് ബഹുമാനം മാത്രമാണെന്നും വിവാഹംകഴിഞ്ഞാലും താന്‍ സിനിമയില്‍ തുടരുമെന്നും ഭാവന വ്യക്തമാക്കി.

പതിനഞ്ചാംവയസില്‍ സിനിമയില്‍ എത്തിയതാണെന്നും സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും പ്രേക്ഷകരോട്എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന വ്യക്തമാക്കി.

 

 

English summary
bhavana interview statement carrier hits
topbanner

More News from this section

Subscribe by Email