Sunday April 22nd, 2018 - 12:25:pm
topbanner

ബാഹുബലി 2ന് സിംഗപ്പൂരില്‍ എ സര്‍ട്ടിഫിക്കറ്റ്

rajani v
ബാഹുബലി 2ന് സിംഗപ്പൂരില്‍ എ സര്‍ട്ടിഫിക്കറ്റ്

സിംഗപ്പൂര്‍: എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2ന് സിംഗപ്പൂരില്‍ എ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റ് ആണ് സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.ബാഹുബലി 2വില്‍ അമിതമായി വയലന്‍സ് ഉണ്ടെന്നുള്ളതാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ ന്യായീകരണം.

ചിത്രത്തിലെ യുദ്ധരംഗങ്ങള്‍, പ്രത്യേകിച്ചും സൈനികരുടെ തലവെട്ടുന്നത് പോലുള്ള രംഗങ്ങള്‍ ആണ് സെന്‍സര്‍ ബോര്‍ഡിന് പിടിക്കാഞ്ഞതത്രേ.ബോളിവുഡ്, ഹോളിവുഡ് സിനിമകളെ വരെ പിന്നിലാക്കിയാണ് ആഗോള തലത്തിലെ ബാഹുബലിയുടെ തേരോട്ടം.

അമേരിക്കയില്‍ ചിത്രം നൂറ് കോടി കടക്കുകയും ചെയ്തു. എന്നാല്‍ സിംഗപ്പൂരില്‍ മാത്രം ബാഹുബലി കാണാന്‍ തിയറ്ററുകളിലേക്ക് ഒഴുക്കില്ല.

 

English summary
bhahubali second singapoor a certificate

More News from this section

Subscribe by Email