topbanner
Thursday February 22nd, 2018 - 12:02:pm
topbanner
Breaking News

മഞ്ജുവിനെ പിന്തുണച്ച് ഭാഗ്യ ലക്ഷ്മി; ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്‌നേഹം

rajani v
മഞ്ജുവിനെ പിന്തുണച്ച് ഭാഗ്യ ലക്ഷ്മി; ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്‌നേഹം

നടിയെ ആക്രമിച്ച കേസിലെ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പുറത്തിറങ്ങുന്ന രാമലീല എന്ന ചിത്രത്തെ പിന്തുണച്ച മഞ്ജു വാര്യരെ അഭിനന്ദിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.മഞ്ജുവിന്റെ പോസ്റ്റിനെതിരെ വന്‍ വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് ഉണ്ടായത്. ഇതിനിടയിലാണ് മഞ്ജുവിനെ പിന്തുണച്ച് ഭാഗ്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്.

ഭാഗ്യ ലക്ഷ്മിയുടെ വരികള്‍ ഇങ്ങനെയാണ് നിന്റെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു. കഥയറിയാതെ നിന്നെ വിമര്‍ശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയില്‍ സഞ്ചരിക്കുന്നത് നിന്നില്‍ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്‌കൊണ്ടാണ്. ഈ പോസ്റ്റില്‍ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകള്‍ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം.

ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്‌നേഹം. നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കല്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു.
അത് നിന്നെ എതിര്‍ക്കുന്നവരേക്കാള്‍ നിന്നെ വിശ്വസിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്...ഈ ധൈര്യം എന്നുമുണ്ടാവട്ടെ..

 

English summary
bhagyalekshmi supported manjuwarrier ramaleelafilm
topbanner

More News from this section

Subscribe by Email