Wednesday September 26th, 2018 - 10:31:am
topbanner

ബാലയും അമൃതയും വേര്‍പിരിയുന്നു

rajani
ബാലയും അമൃതയും വേര്‍പിരിയുന്നു

സിനിമാ ലോകത്ത് നിന്നും മറ്റൊരു താരദമ്പതികള്‍ കൂടിവേര്‍പിരിയുന്നു. നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനത്തിനൊരുങ്ങുന്നു. അഞ്ച് മാസം മുന്‍പ് അമൃത കലൂര്‍ കുടുംബകോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ഇരുവരും ഹാജരായി. കോടതിയുടെ കൗണ്‍സിലിംഗിന് വേണ്ടിയാണ് ഇവര്‍ ഹാജരായത്.

അതിനിടെ കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാല നല്‍കിയ ഉപഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു. ഇതുപ്രകാരം കുട്ടിയെ കാണാന്‍ ബാലയ്ക്ക് കോടതി സമയം അനുവദിക്കുകയും ചെയ്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ബാല നല്‍കി ഉപഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.

വിവാഹമോചിതനാകുന്നുവെന്ന് ആദ്യം വെളിപ്പെടുത്തുന്നത് ബാലയാണ്. എന്നാല്‍ പിന്നീട് ആ വാര്‍ത്ത നിഷേധിച്ച് അമൃത രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ നിലവിലുള്ളൂ എന്നായിരുന്നു അമൃത അന്ന് പ്രതികരിച്ചത്.

അതിനിടെയാണ് ഇരുവരും വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായത്.
വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകുമെന്നും ജീവിതത്തില്‍ ഇനി മകള്‍ക്ക് മാത്രമാണ് പ്രാധാന്യമെന്നും ബാല നേരത്തെ പറഞ്ഞിരുന്നു.2010ലാണ് ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായത്.

പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി കുഴപ്പത്തില്‍

പ്രണയം നിരസിച്ച അധ്യാപികയെ വിവാഹത്തിന് മുന്‍പ് പള്ളിക്കകത്ത് വെട്ടിക്കൊലപ്പെടുത്തി

നടി ശാന്തി കൃഷ്ണ രണ്ടാം തവണയും വിവാഹമോചിതയായി

Read more topics: bala, amirta, divorce
English summary
bala amirta divorce
topbanner

More News from this section

Subscribe by Email