Sunday September 23rd, 2018 - 4:30:pm
topbanner

നടിമാര്‍ പുറത്ത് പോയത് കൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവും സംഭവിക്കില്ല ; തുറന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി

suji
നടിമാര്‍ പുറത്ത് പോയത് കൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവും സംഭവിക്കില്ല ; തുറന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി

സിനിമാ സംഘടനയായ അമ്മയില്‍ നിന്ന് നടിമാര്‍ രാജിവച്ച വിഷയത്തില്‍ പ്രതികരിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിമാര്‍ പുറത്തുപോയത് കൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവും സംഭവിക്കില്ല. അങ്ങനെയാണ് അവരുടെ എല്ലാ കാലത്തേയും നിലപാട്. അമ്മ സംഘടനയില്‍ നിന്നു പുറത്തുപോകുന്നതിന് പകരം ഉള്ളില്‍ നിന്ന് നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നെങ്കില്‍ എത്ര നല്ലതാകുമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഈ വനിതാ അംഗങ്ങള്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമായിരുന്നു. എന്തുകൊണ്ട് പ്രമുഖ നടി വൈസ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് വച്ചു. അത് സ്വീകരിക്കാമായിരുന്നില്ലേ. അമ്മയ്ക്കുള്ളില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ അമ്മയുടെ മുന്നില്‍ ധര്‍ണ്ണ ഇരിക്കണമായിരുന്നു. മൂന്നു പേര്‍ ചേര്‍ന്ന് ഇനി വിഷയമവതരിപ്പിച്ചാല്‍ അതിന്റെ ശക്തി കുറയുമെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

മൂന്ന് അംഗങ്ങളെ കൂടാതെ രാജിവച്ച നാലംഗങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ എത്ര ശക്തമായി അഭിപ്രായമറിയിക്കാന്‍ കഴിയുമായിരുന്നു. അതവര്‍ നഷ്ടമാക്കി. പകരം ഉള്ളില്‍ നിന്ന് പൊരുതണമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Read more topics: bagyalakshmi, resigned, amma, dileep
English summary
bagyalakshmi comments on actresses resigned from amma
topbanner

More News from this section

Subscribe by Email