Wednesday September 26th, 2018 - 11:10:am
topbanner

ചതിയും വഞ്ചനയും എല്ലായിടത്തുമുണ്ട്; ജയരാജനെയും യേശുദാസിനെയും വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

Jikku Joseph
ചതിയും വഞ്ചനയും എല്ലായിടത്തുമുണ്ട്; ജയരാജനെയും യേശുദാസിനെയും വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാറിന്റെ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ജയരാജും യേശുദാസും മാറി നില്‍ക്കുന്നതിനെ വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ചതിയും വഞ്ചനയും എല്ലായിടത്തുമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ദേശീയ ചലചിത്ര പുരസ്‌കാരം ബഹിഷ്‌കരിക്കുന്നതില്‍ നിന്ന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജയരാജും ഗായകനുള്ള പുരസ്‌കാരം നേടിയ യേശുദാസും മാറി നില്‍ക്കുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

നാളത്തെ തലമുറയ്ക്ക് വേണ്ടിയാണ് തങ്കളുടെ പോരാട്ടമെന്നും, എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇന്ന് വൈകീട്ട് നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് 70 അവാര്‍ഡ് ജേതാക്കള്‍ വിട്ടുനില്‍ക്കും. എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് അവാര്‍ഡ് നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജേതാക്കള്‍ പ്രതിഷേധത്തിലായിരുന്നു. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

English summary
bagyalakshmi against national film award controversy
topbanner

More News from this section

Subscribe by Email