Monday September 24th, 2018 - 5:27:am
topbanner

എന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ഒരു സ്ത്രീ ; വിദേശത്ത് താമസം മാറ്റേണ്ടി വന്നു ; തുറന്നുപറഞ്ഞ് ബാബു ആന്റണി

suji
എന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ഒരു സ്ത്രീ ; വിദേശത്ത് താമസം മാറ്റേണ്ടി വന്നു ; തുറന്നുപറഞ്ഞ് ബാബു ആന്റണി

ബാബു ആന്റണി മലയാളികള്‍ക്ക് പ്രിയപ്പെട്ട ആക്ഷന്‍ താരമായിരുന്നു.നിരവധി ചിത്രങ്ങളില്‍ ഹീറോയായി ശ്രദ്ധിക്കപ്പെട്ട താരം പെട്ടെന്ന് സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി.അമേരിക്കയിലേക്ക് താമസവും മാറ്റി.ഈ അടുത്ത കാലത്ത് വീണ്ടും സിനിമയില്‍ സജീവമായ ബാബു ആന്റണി പറയുന്നു തന്റെ ജീവിതം മാറ്റി മറിച്ചത് ഒരു സ്ത്രീയാണെന്ന് .

''എല്ലാത്തിനും കാരണം ഒരു സ്ത്രീയാണെന്നും അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു. അവരും സിനിമാ മേഖലയിലായിരുന്നു. അന്ന് അവര്‍ പറഞ്ഞ കള്ളക്കഥകള്‍ പലരും വിശ്വസിച്ചു. അവസരങ്ങള്‍ കുറഞ്ഞു. ഇരുപതിലധികം ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വന്നുവെന്ന് അന്ന് സംവിധായകരും നിര്‍മാതാക്കളും പറഞ്ഞു. അത്രയേറെ കള്ള പ്രചരണങ്ങളാണ് ഉണ്ടായത്.ഒരിടവേളയ്ക്ക് ശേഷം സജീവമാകാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. എന്റെ കുടുംബ ജീവിതം പോലും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. എന്താണ് അവരുടെ ലക്ഷ്യമെന്ന് അറിയില്ല. പക്ഷെ ഒരുനാള്‍ അവര്‍ക്കിതിന് കണക്ക് പറയേണ്ടി വരുമെന്നാണ് ഉറച്ച വിശ്വാസം. അന്ന് അവര്‍ തന്റെ കാലില്‍ വീണ് മാപ്പു ചോദിക്കുന്നത് എല്ലാവര്‍ക്കും കാണാനാകും. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും കള്ളപ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നീട് ഞാന്‍ സിനിമയില്‍ നിന്നും പൂര്‍ണമായും അകന്നു. വിവാഹിതനാകുന്നതും വിദേശത്തേക്ക് താമസം മാറി. അതും അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ കാരണമായി.''                                                                                                           
ബാബു ആന്റണിയോട് പ്രണയമായിരുന്ന നടി ചാര്‍മിളയാണോ ആ സ്ത്രീയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല .ഇവരുടെ പ്രണയവും നടിയുടെ ആത്മഹത്യാ ശ്രമവും വലിയ ചര്‍ച്ചയായിരുന്നു.

Read more topics: babu antony ,film
English summary
babu antony says a women is the reason to stop his film career
topbanner

More News from this section

Subscribe by Email