Monday August 20th, 2018 - 9:14:am
topbanner

സ്ത്രീയെ അപമാനിക്കുന്ന വേഷങ്ങള്‍ ചെയ്യില്ലെന്ന് ബാബു ആന്റണി

rajani v
സ്ത്രീയെ അപമാനിക്കുന്ന വേഷങ്ങള്‍ ചെയ്യില്ലെന്ന് ബാബു ആന്റണി

സ്ത്രീയെ അപമാനിക്കുന്ന വേഷങ്ങള്‍ ചെയ്യില്ലെന്നും അക്കാര്യത്തില്‍ താന്‍ അതീവ ശ്രദ്ധാലുവാണെന്നും നടന്‍ ബാബു ആന്റണി. വില്ലന്മാരാണെങ്കിലും അവര്‍ക്കും ഒരു സ്വഭാവവിശേഷം ഉണ്ടാകണമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തക്കര തങ്ങളുടെ വേഷമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്' അദ്ദേഹം പറഞ്ഞു.

'ഇപ്പോള്‍ ഒരു ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അത് ആക്ഷനാണ്. കൂടുതല്‍ ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കണം എന്നുണ്ടെങ്കില്‍ ഒഡീഷണ് പോകുകയും സ്ഥിരമായി കോണ്‍ടാക്ടില്‍ നില്‍ക്കുകയും വേണം.

നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ലാത്തതിനാല്‍ വരുന്നത് ചെയ്യുക എന്ന രീതിയില്‍ മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

Read more topics: babu antony, respond, his character
English summary
babu antony respond his character
topbanner

More News from this section

Subscribe by Email