Saturday September 22nd, 2018 - 1:19:am
topbanner

എന്ന് നിന്റെ മൊയ്തീനിലെ തന്റെ പാട്ട് പൃഥ്വിരാജ് മാറ്റാന്‍ ശ്രമിച്ചെന്ന് രമേഷ് നാരായണ്‍

NewsDesk
എന്ന് നിന്റെ മൊയ്തീനിലെ തന്റെ പാട്ട് പൃഥ്വിരാജ് മാറ്റാന്‍ ശ്രമിച്ചെന്ന് രമേഷ് നാരായണ്‍

കൊച്ചി: സംസ്ഥാന ചലചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദവും തുടങ്ങി. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ തന്റെ പാട്ട് ഒഴിവാക്കാന്‍ നടന്‍ പൃഥ്വിരാജ് ശ്രമിച്ചെന്ന ആരോപണവുമായി സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ ആണ് രംഗത്തെത്തിയത്.

ആ ഗാനങ്ങള്‍ക്ക് അക്കാദമിക് തലം മാത്രമേ ഉള്ളൂവെന്നാണു പൃഥ്വിരാജ് പറഞ്ഞത്. ദൈവം ഉണ്ടെന്ന് ഇതോടെ തെളിഞ്ഞു. പൃഥ്വിരാജ് പാട്ടൊഴിവാക്കാന്‍ ആവശ്യപ്പെട്ട കാര്യം സംവിധായകന്‍ ആര്‍.എസ്. വിമല്‍ തന്നെയാണ് എന്നോടു പറഞ്ഞത്.

എതിര്‍പ്പ് ഗൗനിക്കാതെ സിനിമയില്‍ ഉള്‍പ്പെടുത്തിയ 'ശാരദാംബരം...' എന്ന ഗാനം പി. ജയചന്ദ്രനെക്കൊണ്ടു പാടിച്ചതും നായകന് ഇഷ്ടമായില്ല. ജയചന്ദ്രനെ മാറ്റണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ നിര്‍ബന്ധത്തിലാണു ജയചന്ദ്രനെ മാറ്റാതിരുന്നത്. ഇത്തരം നടന്‍മാരുടെ ഇടപെടലാണു മലയാള സിനിമയ്ക്കു നല്ല ഗാനങ്ങള്‍ ലഭിക്കാന്‍ തടസ്സമെന്നും രമേഷ് നാരായണ്‍ പറഞ്ഞു.

എന്നാല്‍ രമേഷ് നാരായണിന്റെ ആരോപണം സംവിധായകന്‍ ആര്‍.എസ്. വിമല്‍ തള്ളിക്കളഞ്ഞു. രമേഷ് നാരായണന്‍ പറഞ്ഞ കാര്യങ്ങളൊന്നും മറുപടി അര്‍ഹിക്കുന്നില്ല. ഇത്തരം വിലകുറഞ്ഞ, യുക്തിക്കു നിരക്കാത്ത ജല്‍പനങ്ങളോടു പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വീണ്ടും വീ എസ്സിലേക്ക്

ഭാവന ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നു: പ്രണയത്തിന് അഞ്ചുവയസ്

 

Read more topics: Award, Prithviraj, Ramesh Narayan
English summary
Award a reply to Prithviraj, says Ramesh Narayan
topbanner

More News from this section

Subscribe by Email