Thursday June 21st, 2018 - 12:33:am
topbanner
Breaking News

എനിക്കും ആഗ്രഹമുണ്ട് ഒരു 200 കോടി സിനിമ ചെയ്യാന്‍; മനസ്സിലിരുപ്പ് തുറന്ന് പറഞ്ഞ് ആസിഫ് അലി

suji
എനിക്കും ആഗ്രഹമുണ്ട് ഒരു 200 കോടി സിനിമ ചെയ്യാന്‍; മനസ്സിലിരുപ്പ് തുറന്ന് പറഞ്ഞ് ആസിഫ് അലി

അടുത്ത കാലത്തായി സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരല്‍പ്പം ശ്രദ്ധ കൂടുതലാണ് ആസിഫ് അലിയ്ക്ക്. അതിന്റെ ഗുണം ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുമുണ്ട്. ഇതിന് മുന്‍പ് ചെയ്ത പല ചിത്രങ്ങളും അനാവശ്യമായി സെലക്ട് ചെയ്തത് താരത്തിന്റെ മൂല്യത്തെ തന്നെ ബാധിക്കുന്ന അവസ്ഥ കൊണ്ടുവന്നു. നല്ല സിനിമകള്‍ക്ക് പോലും ആളില്ലെന്ന് വന്നതോടെയാണ് ആസിഫ് അലി സെലക്ടീവായത്.

ബോക്‌സ് ഓഫീസില്‍ സിനിമയുടെ പ്രകടനത്തേക്കാള്‍ ഒരു അഭിനേതാവെന്ന നിലയില്‍ ശ്രദ്ധിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആസിഫ് വെളിപ്പെടുത്തുന്നു. ഇതൊക്കെ എല്ലാവരും പറയുന്ന കാര്യം തന്നെയാണ്. അഭിനേതാവെന്ന നിലയില്‍ വളരണം. സിനിമകള്‍ സെലക്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇപ്പോള്‍ ലഭിക്കുന്നത് ഭാഗ്യമാണ്. അതുകൊണ്ട് മാത്രമാണ് നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നതും, ആസിഫ് പറയുന്നു.

കോടികള്‍ ഇറങ്ങുന്ന ചിത്രങ്ങളുടെ കഥകളാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. ആയിരം കോടിയും, 500 കോടിയുമൊക്കെ മലയാള സിനിമയ്ക്കും കൈയെത്തി പിടിക്കാവുന്ന ഘട്ടത്തിലെത്തിയതോടെ അത്തരമൊരു ആഗ്രഹം തനിക്കുമുണ്ടെന്ന് ആസിഫ് പറഞ്ഞു.

200 കോടി ബജറ്റൊക്കെയുള്ള ഒരു ചിത്രം ചെയ്യാന്‍ താല്‍പര്യമുണ്ട്. നിലവില്‍ ഇത്തരം കഥകളൊന്നും തേടിയെത്തിയിട്ടില്ല, താരം വ്യക്തമാക്കി.

 

Read more topics: asif ali , 200 crore movie
English summary
asif ali i want to do a rs 200 crore movie too

More News from this section

Subscribe by Email