Sunday November 18th, 2018 - 1:34:pm
topbanner

ഉണ്ടയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ആസിഫ് അലിയും, വിനയ് ഫോര്‍ട്ടും

suji
ഉണ്ടയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ആസിഫ് അലിയും, വിനയ് ഫോര്‍ട്ടും

ജവാന്‍ ഓഫ് വെള്ളിമലയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരുവട്ടം ഒരുമിച്ച് ആസിഫ് അലി. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയിലാണ് ആസിഫ് എത്തുന്നത്. ആസിഫിന്റെ പ്രഥമ സംവിധാന സംരംഭമായിരുന്ന അനുരാഗ കരിക്കിന്‍ വെള്ളത്തിലും ആസിഫായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആസിഫ് അലിയ്ക്ക് പുറമെ വിനയ് ഫോര്‍ട്ടും ചിത്രത്തിന്റെ ഭാഗമാണ്. ഇരുവരും കാക്കി അണിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ കാസര്‍ഗോട് പുരോഗമിച്ച് വരികയാണ്. ആക്ഷനും, കോമഡിയും ഒരുമിച്ചുള്ള ചിത്രമാകും ഉണ്ടയെന്നാണ് കരുതുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജ്ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ എത്തുന്നു.

 

Read more topics: asif ali ,vinay fort, mammootty
English summary
asif ali and vinay fort in mammoottys unda
topbanner

More News from this section

Subscribe by Email