topbanner
Friday September 22nd, 2017 - 8:46:pm
topbanner

ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും പ്രതീക്ഷിക്കുന്നുവെന്ന് ആഷിക് അബു

rajani
ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും പ്രതീക്ഷിക്കുന്നുവെന്ന് ആഷിക് അബു

ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി ബലാത്സംഗിയെ പ്രണയിക്കുന്നു എന്ന വിധത്തില്‍ കവിതയെഴുതി കൈരളി ടിവിയുടെ ജെ ബി ജംഗ്ഷനില്‍ ആലപിച്ച സാം മാത്യുവിന് എതിരായ പ്രതിഷേധം സൈബര്‍ ലോകത്ത് ശക്തമാകുന്നു.

അതേസമയം പരിപാടിയുടെ അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തി.എല്ലാവിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടാ വിഡ്ഢി കവി. ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ദിവസം കൈരളി ചാനലിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് സാം മാത്യു തന്റെ പുതിയ കവിത അവതരിപ്പിച്ചത്. 'പടര്‍പ്പ്' എന്ന പേരില്‍ എഴുതിയിരിക്കുന്ന കവിത ബലാത്സംഗിയോട് ഇരയ്ക്ക് തോന്നുന്ന പ്രണയചിന്തകളെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി തന്റെ ഉള്ളിലൊരു ബീജം തന്ന ആ പുരുഷനെ ഇഷ്ടപ്പെട്ട് പ്രണയിക്കുന്നതാണ് കവിതയുടെ ഇതിവൃത്തം. എന്നാല്‍ പരിപാടി പുറത്തുവന്നതോടെ ബ്രിട്ടാസിനെയും സാമിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

ഒപ്പം കോപ്പിയടിയാണെന്നുള്ള ആരോപണത്തിന് മറുപടിയുമായി ലാലും പ്രിയനും

ഭര്‍ത്താവിനെ കാണാനില്ലെന്ന് നാടകം കളിച്ച ഭാര്യ കൊലപാതകക്കേസില്‍ അറസ്റ്റില്‍

English summary
ashiq abu facebook post aganist john britas
topbanner topbanner

More News from this section

Subscribe by Email