Thursday November 15th, 2018 - 11:50:am
topbanner

ജനപ്രീതി ജനകീയ കോടതിയുടെ വിജയം: ലാല്‍ജോസിനെതിരെ ആഷിക്ക് അബു

rajani v
ജനപ്രീതി ജനകീയ കോടതിയുടെ വിജയം: ലാല്‍ജോസിനെതിരെ ആഷിക്ക് അബു

ദിലീപിന്റെ രാമലീലയ്ക്ക് ലഭിച്ച ജനപ്രീതി ജനകീയ കോടതിയുടെ വിജയമാണെന്ന ലാല്‍ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംവിധായകന്‍ ആഷിക്ക് അബു.  രാമലീല റിലീസ് ചെയ്ത സമയത്ത് തിയറ്റര്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന അതേ അമിതാവേശവും പക്വത ഇല്ലായ്മയുമാണ് ലാല്‍ ജോസിന്റെ അഭിപ്രായ പ്രകടനത്തിലും കാണാനാകുന്നതെന്ന് അദ്ദേഹം പറയുന്നു.

'ദിലീപേട്ടനുമായുള്ള ബന്ധംവച്ചാകാം അദ്ദേഹം അങ്ങനെയൊരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ ചെയ്തത്. എന്നാല്‍ ഇത് സിനിമയല്ല യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ് അത് വലിയ ചര്‍ച്ചയുമായാത്. ഒന്നും ആലോചിക്കാതെ അമിതാവേശത്തില്‍ എടുത്തൊരു തീരുമാനമായിപ്പോയി ഇത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തൊരു കാര്യമാണ് ലാലുചേട്ടന്‍ ചെയ്തത്. ആഷിക്ക് അബു പറഞ്ഞു.

'ദിലീപിന്റെ വിജയമാണ് ഈ സിനിമയ്ക്ക് നേട്ടമായതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടം വിഭാഗമുണ്ട്. അവര്‍ വസ്തുതകളെ കാണാന്‍ തയ്യാറാകുന്നില്ല. എന്താണ് ഇവിടെ നടന്നത് എന്നതിന്റെ ഗൗരവമാണ് ഈ ആഘോഷങ്ങള്‍ ഇല്ലാതാക്കുന്നത്. ഇത്തരം വികാരപ്രകടനങ്ങള്‍ കെടുത്തി കളയുന്നത് ആ കേസിന്റെ പ്രാധാന്യത്തെയാണ്. ഈ സംഭവത്തില്‍ ഇരയായ നടിക്കെതിരെ എടുക്കുന്ന നിലപാട് കൂടിയാണ് ഇത്തരം അഭിപ്രായങ്ങള്‍.

കുരുന്നുകളോട് പോലും ഇത്തരം ചിന്തകള്‍ വച്ച് പുലര്‍ത്തുന്ന ആളുകളുടെ മനോഭാവം തന്നെയാണ് ഈ ആള്‍ക്കൂട്ടങ്ങളും കാണിക്കുന്നത്. അതില്‍ വളരെ വേദന തോന്നുന്നു. ഈ കേസിന്റെ ഗൗരവം മുഴുവന്‍ നഷ്ടപ്പെടുകയും സിനിമാതിരക്കഥ പോലെ മുന്നോട്ട് പോകുകയും ചെയ്യുന്നു.  'എന്നാല്‍ ഈ വികാരങ്ങളൊന്നും കോടതിയെ സ്വാധീനിക്കില്ലെന്ന് തീര്‍ച്ച. മലയാളസിനിമ നല്ല കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ദയവ് ചെയ്ത മലയാളസിനിമയെ ഈ ക്രിമിനല്‍ കേസില്‍ നിന്നും മാറ്റിനിര്‍ത്തണം.ആഷിക്ക് അബു പറഞ്ഞു.

English summary
ashiq abu critized lal jose facebook post
topbanner

More News from this section

Subscribe by Email