topbanner
Wednesday January 24th, 2018 - 11:15:am
topbanner

മഹാരാജാസില്‍ പഠിക്കുന്ന കാലം മുതല്‍ ദിലീപിനെ അറിയാമെന്ന് ആഷിക്ക് അബു

rajani v
മഹാരാജാസില്‍ പഠിക്കുന്ന കാലം മുതല്‍ ദിലീപിനെ അറിയാമെന്ന് ആഷിക്ക് അബു

കൊച്ചി: നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംവിധായകന്‍ ആഷിക്ക് അബു വീണ്ടും രംഗത്ത്. നടന്‍ ദിലീപുമായി മഹാരാജാസില്‍ പഠിക്കുന്ന കാലം മുതല്‍ പരിചയം ഉണ്ട്. പല സന്ദര്‍ഭങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും, കമല്‍ എന്ന സംവിധായകന്റെ സഹായികളായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ദിലീപിന് എന്തെങ്കിലും നീരസം തന്നോട് തോന്നിയിട്ടുണ്ടെങ്കില്‍ മഞ്ജു വാര്യരെ നായികയാക്കി ഒരുക്കിയ റാണി പദ്മനി ഇറങ്ങിയ ശേഷമായിരിക്കുമെന്നും ആഷിക്ക് അബു ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ആ നീരസത്തെയും തികച്ചും മാനുഷീകമായി പരിഗണിക്കുന്നു.എന്നാല്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപെടും എന്ന് പറഞ്ഞാണ്ആഷിക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

English summary
ashiq abu critized dileep ranipadmini film
topbanner topbanner

More News from this section

Subscribe by Email