Friday July 20th, 2018 - 1:40:pm
topbanner
Breaking News

തിലകന്‍ ചേട്ടനോട് സിനിമാ തമ്പുരാക്കന്മാര്‍ മാപ്പു പറയുമായിരിക്കും അല്ലേ ? ദിലീപിനെ തിരിച്ചെടുക്കുന്ന നടപടിയില്‍ ചിലര്‍ക്ക് അമര്‍ഷം ; താര സംഘടനയെ വിമര്‍ശിച്ച് ആഷിഖ് അബുവും

suji
തിലകന്‍ ചേട്ടനോട് സിനിമാ തമ്പുരാക്കന്മാര്‍ മാപ്പു പറയുമായിരിക്കും അല്ലേ ? ദിലീപിനെ തിരിച്ചെടുക്കുന്ന നടപടിയില്‍ ചിലര്‍ക്ക് അമര്‍ഷം ; താര സംഘടനയെ വിമര്‍ശിച്ച് ആഷിഖ് അബുവും

താര സംഘടനയായ അമ്മയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തി സംവിധായകനും നിര്‍മ്മാതാവുമായ ആഷിക് അബു. മരണം വരെ അമ്മയില്‍ നിന്ന് പുറത്തായിരുന്ന നടന്‍ തിലകന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ആഷിക് അബുവിന്റെ വിമര്‍ശനം.

ക്രിമിനല്‍ കേസില്‍ പ്രതിയല്ലാതിരുന്നിട്ടും സിനിമാ തമ്പുരാക്കന്മാര്‍ പടിക്ക് പുറത്ത് നിര്‍ത്തിയിരുന്ന തിലകന്‍ ചേട്ടനോട് അമ്മ മാപ്പു പറയുമായിരിക്കുമല്ലേ എന്ന ചോദ്യമാണ് ആഷിക് അബു ഉന്നയിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ജയിലില്‍ പോയി ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. കുറ്റവിമുക്തനായി കണ്ടെത്തിയിട്ടുമില്ല. ഇതിനിടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള ഒരു വിഭാഗത്തിന്റെ സ്വരമുയര്‍ത്തല്‍ വലിയ വാര്‍ത്തയായിരുന്നു. നിരപരാധിയെന്ന് തെളിഞ്ഞ ശേഷം തിരിച്ചെടുക്കുകയല്ലേ വേണ്ടതെന്ന് ചോദിക്കുന്നവരുമുണ്ട് .

സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി അമ്മയുടെ തീരുമാനത്തെ അപലപിച്ചതിന് തൊട്ടു പിന്നാലെയാണ് ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും എത്തിയിരിക്കുന്നത്.

ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ?

 

Read more topics: ashiq abu, thilakan, dileep
English summary
ashiq abu comments ammas new decision to take back dileep
topbanner

More News from this section

Subscribe by Email