Thursday August 22nd, 2019 - 9:18:pm
topbanner
topbanner

കഴിഞ്ഞ പത്തു ദിവസമായി ഭക്ഷണം പോലും കഴിക്കാതെ ആശുപത്രി ചികിത്സയിലാണ്..... എന്നിട്ടും ആശുപത്രിയില്‍ നിന്നെത്തി വോട്ടുചെയ്തു....അച്ഛനെ കുറിച്ച് ആശാ ശരത്ത് പറഞ്ഞത്

RA
കഴിഞ്ഞ പത്തു ദിവസമായി ഭക്ഷണം പോലും കഴിക്കാതെ ആശുപത്രി ചികിത്സയിലാണ്..... എന്നിട്ടും ആശുപത്രിയില്‍ നിന്നെത്തി വോട്ടുചെയ്തു....അച്ഛനെ കുറിച്ച് ആശാ ശരത്ത് പറഞ്ഞത്

കഴിഞ്ഞ പത്തു ദിവസമായി ഭക്ഷണം പോലും കഴിക്കാതെ ആശുപത്രി ചികിത്സയിലാണ് ആശാ ശരത്തിന്റെ അച്ഛന്‍. എന്നാല്‍ രോഗം പോലും വകവയ്ക്കാതെ 82-ാം വയസിലും ആശുപത്രിക്കിടക്കയിൽ നിന്നും പോയി വോട്ട് ചെയ്ത അച്ഛനെ ക്കുറിച്ച് ആശയുടെ വാക്കുകള്‍ ഇങ്ങനെ10 ദിവസമായി കുടൽസംബന്ധമായ രോഗത്തെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഇത്രയും ദിവസം ഭക്ഷണം കഴിച്ചിട്ടില്ല. 10 മില്ലിലിറ്റർ വെള്ളം മാത്രമാണ് ആകെയുള്ള ഭക്ഷണം.

പക്ഷേ, ഇതൊന്നും അച്ഛന് വോട്ടു ചെയ്യാതിരിക്കാനുള്ള കാരണങ്ങളല്ല. അച്ഛന് അസുഖമാണല്ലോ, അതുകൊണ്ട് ഇത്തവണ വോട്ട് ചെയ്യാന്‍ പോകേണ്ടതില്ല എന്ന് ഞാൻ പോലും ചിന്തിച്ചു. പക്ഷേ, ആ നിർബന്ധത്തിനു മുന്നിൽ വേണ്ടെന്നു പറയാനായില്ല. എനിക്കു പറ്റും, വോട്ട് ചെയ്യണം എന്ന് അദ്ദേഹം വാശിപിടിച്ചു”, ആശ ശരത് പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.

ഡോക്ടറോട് പ്രത്യേക അനുമതി വാങ്ങിയാണ് പെരുമ്പാവൂരില്‍ വോട്ട് ചെയ്യാൻ അച്ഛനെയും കൊണ്ട് ആശ എത്തിയത്. അമ്മയും അച്ഛനും ഒരേ ആശുപത്രിയിൽ ചികിത്സയിലാണ്.

English summary
ashasarath father treatment votting
topbanner

More News from this section

Subscribe by Email