Sunday September 23rd, 2018 - 6:41:am
topbanner

ആണ്‍തുണയില്ലാതെ ജീവിക്കാന്‍ സാധിക്കുമെന്ന് ആര്യ

RAJANI
ആണ്‍തുണയില്ലാതെ ജീവിക്കാന്‍ സാധിക്കുമെന്ന് ആര്യ

ആണ്‍തുണയില്ലാതെ തനിയ്ക്ക് ജീവിക്കാന്‍ സാധിക്കുമെന്ന് ബഡായി ബംഗ്ലാവ് താരവും നടിയുമായ ആര്യ. പീഡനം ഏറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ആണ്‍തുണ ഇല്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നത് മിഥ്യാധാരണയാണെന്നും ആണ്‍തുണ ഇല്ലാതെ വിജയം വരിച്ച സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ടെന്നും പറഞ്ഞു.

രാത്രിയായാലും പകലായാലും തന്റെ ദേഹത്ത് കൈ വെയ്ക്കുന്നവന്‍ വിവരം അറിയുമെന്ന് ആര്യ പറഞ്ഞു. തിരുവനന്തപുരത്തോ കൊച്ചിയിലോ എവിടെ ആയാലും തനിക്ക് പുറത്തിറങ്ങി നടക്കാന്‍ ഭയമില്ലെന്നും എല്ലാം ഒരു മനസ്സാന്നിദ്ധ്യമാണെന്നും പേടി തോന്നിപ്പോയാല്‍ പിന്നെ സ്ത്രീകള്‍ക്ക് ആശയക്കുഴപ്പം തോന്നുമെന്നും താരം പ്രതികരിച്ചു.ഇതെല്ലാം ഓരോരുത്തരുടെ മാനസീകാവസ്ഥയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നും എന്തായാലും തനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയുമെന്നും ആര്യ പറയുന്നു.

Read more topics: arya, tell, life, along
English summary
arya tell life along
topbanner

More News from this section

Subscribe by Email