Tuesday December 11th, 2018 - 10:43:am
topbanner

കളിയല്ല കല്ല്യാണം: ഇതാ എന്റെ; നമ്പര്‍ ഒന്നു വിളിക്കു... വൈറലാകുന്നു ആര്യയുടെ വിവാഹാഭ്യര്‍ത്ഥന

rajani v
കളിയല്ല കല്ല്യാണം: ഇതാ എന്റെ; നമ്പര്‍ ഒന്നു വിളിക്കു... വൈറലാകുന്നു ആര്യയുടെ വിവാഹാഭ്യര്‍ത്ഥന

വിവാഹക്കാര്യത്തില്‍ വ്യത്യസ്തനാകുകയാണ് നടന്‍ ആര്യ. തനിക്ക് ചേരുന്ന വധുവിനെ കണ്ടെത്താന്‍ സ്വയം ഇറങ്ങിത്തിരിച്ചിരിക്കുകയാണ് താരം. ഇതിനായി സമൂഹമാധ്യമങ്ങളില്‍ ഒരു വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് ആര്യ സംസാരിക്കുന്ന വിഡിയോ ലീക്ക് ചെയ്ത് പുറത്തുവന്നിരുന്നു. ജിമ്മില്‍ ആയിരുന്ന സമയത്ത് കൂട്ടുകാരോട് സംസാരിക്കുന്ന വിഡിയോ ആണ് ലീക്ക് ആയി പുറത്തുവന്നത്.

താന്‍ അറിയാതെയാണ് ആ വിഡിയോ ലീക്ക് ആയതെങ്കിലും അതില്‍ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണെന്ന് ആര്യ പുതിയ വിഡിയോയില്‍ പറഞ്ഞു. 'പൊതുവെ എല്ലാവരും തങ്ങളുടെ ജീവിതപങ്കാളിയെ ജോലി, സ്ഥലം, കൂട്ടുകാര്‍, ബന്ധുക്കള്‍ അല്ലെങ്കില്‍ മാട്രിമോണിയല്‍ സൈറ്റ് എന്നിവയിലൂടെയൊക്കെയാവും കണ്ടെത്താന്‍ ശ്രമിക്കുക.

എന്നാല്‍ ഞാന്‍ അങ്ങനെയല്ല. വലിയ നിബന്ധനകളോ ആവശ്യങ്ങളോ ഇല്ല, ഞാനൊരു നല്ല ജീവിതപങ്കാളിയായിരിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ. ഇതൊരു പ്രാങ്ക് വിഡിയോ അല്ല, ആരെയും പറ്റിക്കാനും ചെയ്യുന്നതല്ല. ഇതെന്റെ ജീവിതപ്രശ്‌നമാണ്. നിങ്ങളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു.ആര്യവിഡിയോയിലൂടെ പറഞ്ഞു.

 

topbanner

More News from this section

Subscribe by Email