Saturday September 21st, 2019 - 5:21:pm
topbanner
Breaking News
jeevanam

അച്ഛനാകുന്നതിന്റെ ത്രില്ലിൽ ആര്യ,ആദ്യ കണ്‍മണിയെ വരവേല്‍ക്കാനുള്ള കൗതുകത്തിൽ സയേഷയും

Anusha Aroli
അച്ഛനാകുന്നതിന്റെ ത്രില്ലിൽ ആര്യ,ആദ്യ കണ്‍മണിയെ വരവേല്‍ക്കാനുള്ള കൗതുകത്തിൽ സയേഷയും

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് ആര്യ. അടുത്തിടെയായിരുന്നു ആര്യയും സയേഷയും വിവാഹിതരായത്. മുസ്ലിം ആചാരപ്രകാരമായാണ് ഇവരുടെ വിവാഹം നടന്നത്.ആരെയായിരിക്കും ആര്യ ജീവിതസഖിയാക്കുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയും ഈ താരം എത്തിയിരുന്നു.

ഗജനീകാന്ത് എന്ന ചിത്രത്തിനിടയിലാണ് ആര്യയും സയേഷയും പ്രണയത്തിലായത്. ഇതിന് ശേഷമാണ് സയേഷയുമായി ആര്യ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതിന് പിന്നാലെയായി ഇവരുടെ വിവാഹവും നടന്നു. ഇപ്പോഴിതാ ആര്യ അച്ഛനാവാന്‍ പോവുകയാണത്രെ.. ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വാലന്‍റൈന്‍സ് ദിനത്തിലായിരുന്നു ആര്യ സയേഷയുമായുള്ള പ്രണയത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയത്. അഭിനേത്രിയായ സയേഷയും താനും ജീവിതത്തില്‍ ഒരുമിക്കുകയാണെന്ന് താരം സ്ഥിരീകരിക്കുകയായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞിരുന്നു. പ്രണയവിവാഹമാണ് ഇവരുടേതെന്നറിഞ്ഞതിന് പിന്നാലെയായാണ് താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ എത്തിയത്. മനസ്സില്‍ ഒരാളുണ്ടായിരുന്നുവെങ്കില്‍ എന്തിനാണ് എങ്ക വീട്ട് മാപ്പിളൈയില്‍ പങ്കെടുത്തതെന്നായിരുന്നു പലരുടേയും ചോദ്യം.

കെവി ആനന്ദിന്റെ ലേറ്റസ്റ്റ് ചിത്രമായ കാപ്പാനില്‍ നായികയായെത്തുന്നത് സയേഷയാണ്. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മോഹന്‍ലാലും സൂര്യയും ആദ്യമായി ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുമ്പോള്‍ കമാന്‍ഡോ ഓഫീസറായാണ് സൂര്യയെത്തുന്നത്. ആര്യയും ഈ സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

Viral News

English summary
arya and sayyesha ready to welcome their first child
topbanner

More News from this section

Subscribe by Email