Monday November 19th, 2018 - 2:14:am
topbanner

ബിഷപ്പും, ശശിയും വന്നപ്പോള്‍ ആരും അവള്‍ക്കൊപ്പമില്ല; ട്രോളുമായി അരുണ്‍ ഗോപി

suji
 ബിഷപ്പും, ശശിയും വന്നപ്പോള്‍ ആരും അവള്‍ക്കൊപ്പമില്ല; ട്രോളുമായി അരുണ്‍ ഗോപി

അരുണ്‍ ഗോപിയുടെ പ്രഥമ ചിത്രം ദിലീപിനൊപ്പമുള്ള രാമലീലയായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായതോടെ നിരവധി പ്രതിബന്ധങ്ങള്‍ മറികടന്നാണ് ചിത്രം തീയേറ്റര്‍ കണ്ടത്. എന്തായാലും സിപിഎം എംഎല്‍എ പികെ ശശിയും, ജലന്ധര്‍ ബിഷപ്പും പീഡന കേസുകളില്‍ പെട്ടതോടെ ട്രോളുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍.

'ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കേണ്ട അവള്‍ക്കൊപ്പം എന്ന ക്യാമ്പെയ്‌നുമില്ല... പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനല്‍ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ വീരം കാണിച്ച പോലീസും ഗവണ്‍മെന്റും മൗനവൃതത്തില്‍...എത്ര മനോഹരം എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവര്‍ക്കൊപ്പം', ഇതാണ് അരുണ്‍ ഗോപിയുടെ പോസ്റ്റ്.

നടിയെ അക്രമിച്ച കേസില്‍ അവള്‍ക്കൊപ്പം ക്യാമ്പെയിന്‍ സംഘടിപ്പിച്ച വുമണ്‍ കളക്ടീവിനെ ലക്ഷ്യമിട്ടാണ് അരുണ്‍ ഗോപിയുടെ വാക്കുകള്‍. നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായപ്പോഴും സിനിമ പുറത്തിറക്കാന്‍ ധൈര്യം കാണിച്ച സംവിധായകനാണ് അരുണ്‍ ഗോപി.

 

Read more topics: arun gopy,troll
English summary
arun gopy takes a dig at wcc state government indirectly
topbanner

More News from this section

Subscribe by Email