തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന് ദിലീപിന് വേണ്ടി സീരിയല്‍ നടി അനിതാ നായര്‍ രംഗത്ത്. ലക്ഷ്മി നായരുടെ കുക്കറി ഷോയില്‍ അവരെ പച്ചത്തെറി വിളിച്ചിറങ്ങിപ്പോയ അനിതയുടെ വീഡിയോ ആരും മറന്നിട്ടുണ്ടായിട്ടുണ്ടാക്കില്ല.അന്ന് പച്ചത്തെറി വിളിച്ച നടി തന്റെ സംസ്ക്കാരം വെളിപ്പെടുത്തിയ നടിയാണ് ഇപ്പോള്‍ ദിലീപിനെ പിന്തുണക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെ അസഭ്യം വിളിച്ച് വീഡിയോ രംഗത്തെത്തിയത്.
ഈ വീഡിയോ ദിലീപിന് വേണ്ടി പണം മുടക്കി പ്രചരണം നടത്തുന്നവര്‍ ശക്തമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ വീഡിയക്ക് മറുപടി പറഞ്ഞു കൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ന്യൂസ് 18 കേരള ചാനല്‍ അവതാരകന് ലല്ലു ശശിധരന് പിള്ളയാണ്. അനിതാ നായര്‍മാരോട് പറയാനുള്ളത് എന്നു പറഞ്ഞു കൊണ്ട് തന്റെ പരിപാടിയായ ലല്ലു സ്കോപ്പ് പരിപാടിയിലാണ് അനിത നായര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
വിനുവിനെ പച്ചത്തെറി വിളിച്ചു ഒരു അഭിനേത്രി നടത്തിയ പ്രതികരണത്തിന് മറുപടി പറയുമെന്ന് തന്നെ പറഞ്ഞു കൊണ്ടാണ് ലല്ലുവിന്റെ മറുപടി. മ്ലേച്ഛമായ ഭാഷയില്‍ നടി അസഭ്യം വിളിച്ചതിനെ അപലപിച്ചു കൊണ്ടാണ് ലല്ലു ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കാതെ ഈ വിഷയത്തില്‍ മാത്രം പ്രതികരിച്ച നടിയുടെ ധാര്‍മ്മികതയെയും അദ്ദേഹം ചോദ്യം ചെയ്യുന്നു.
ഇവിടെ മാധ്യമങ്ങളുടെ ഇടപെടല്‍ ഒന്നു കൊണ്ട് മാത്രമാണ് സൗമ്യ.. ജിഷ.. ചന്ദ്രബോസ് കേസുകളില്‍ പ്രതികള്‍ അറസ്റ്റിലായതെന്ന കാര്യവു ലല്ലു ഓര്‍മ്മപ്പെടുത്തുന്നു. ഇങ്ങനെയൊക്കെ പ്രതികരിക്കുമ്ബോള്‍ സ്വന്തം സീരിയലുകളുടെ നിലവാരമെങ്കിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇരയാക്കപ്പെട്ട കുട്ടിക്ക് ദെണ്ണമില്ലെന്നാണ് അനിതാ നായര്‍ പറഞ്ഞത്. ഇങ്ങനെ ദെണ്ണമില്ലെന്ന് നിങ്ങള്‍ പറഞ്ഞ ആ കുട്ടിക്കൊപ്പമാണ് കേരളത്തിലെ മാധ്യമങ്ങളെന്നും അവര്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് അവതാരകന് വിനുവിനെ കുറിച്ച് തനിക്കു നാണമില്ലേ താന്‍ ഒരു ആണല്ലേ ചെയ്യുന്ന ജോലി നല്ലതുപോലെ ചെയ്തുകൂടെ എന്നൊക്കെ പറഞ്ഞാണ് നടിയുടെ അസഭ്യം വിളി.
ദിലീപ് തെറ്റ് ചെയ്തെന്ന് വീഡിയോയുടെ ആദ്യ ഭാഗത്തു തന്നെ അനിത പറഞ്ഞുവെക്കുന്നു. ദിലീപേട്ടന് കുറച്ച് സമയംകൊടുക്കണമെന്നും അനിത പറയുന്നു. വിനുവിന്റെ ആവേശവും പരവേശവും കണ്ടാല്‍ സ്വന്തം പെണ്ണുമ്ബിള്ളയോ അമ്മയോ ആണ് റെയ്പ്പ്ചെയ്യപ്പെട്ടതെന്ന് തോന്നുമെന്നും അനിത പറയുന്നു. വാര്‍ത്ത വായിക്കാതെ വീട്ടില്പോയിരിക്കാന് അനിത വിനുവിനെ ഉപദേശിക്കുന്നു.ഇങ്ങനെ അസഭ്യം വിളികളാല്‍ നിറഞ്ഞ നടിയുടെ വീഡിയോക്കാണ് ലല്ലു മറുപടി നല്‍കിയിരിക്കുന്നത്. ഈ മറുപടി വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.