Tuesday December 18th, 2018 - 6:59:pm
topbanner

പ്രേമിക്കാന്‍ മാത്രമേ നിക്ക് കരുതിയുള്ളൂ, പ്രിയങ്ക തന്ത്രപൂര്‍വ്വം വിവാഹത്തിലെത്തിച്ചു ; യുഎസ് ആര്‍ട്ടിക്കിളിനെതിരെ പ്രതിഷേധം ശക്തം

suji
പ്രേമിക്കാന്‍ മാത്രമേ നിക്ക് കരുതിയുള്ളൂ, പ്രിയങ്ക തന്ത്രപൂര്‍വ്വം വിവാഹത്തിലെത്തിച്ചു ; യുഎസ് ആര്‍ട്ടിക്കിളിനെതിരെ പ്രതിഷേധം ശക്തം

പ്രിയങ്ക ചോപ്രനിക്ക് ജോനാസ് വിവാഹം ആഘോഷപൂര്‍വ്വം നടന്നു.വിവാഹങ്ങള്‍ കഴിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാര്‍ത്തകള്‍ക്ക് അവസാനമില്ല. ഇപ്പോളിതാ ഒരു യുഎസ് ആര്‍ട്ടിക്കിളാണ് മുഖ്യ ചര്‍ച്ചാ വിഷയം. ഇതില്‍ പ്രിയങ്കയെ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനുമൊക്കയാണ് ആര്‍ട്ടിക്കിളില്‍ പറയുന്നത്. 'പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്പോള്‍ അദ്ദേഹം തയ്യാറാണോ എന്ന് പ്രിയങ്ക ശ്രദ്ധിച്ചിരുന്നില്ല. പ്രിയങ്കയെ ഒന്ന് പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്നാല്‍ പ്രിയങ്ക തന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവില്‍ ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്കിന് കഴിയും. എന്നാല്‍ ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹം വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. അത് അത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ?' എന്നും ആര്‍ട്ടിക്കിളില്‍ ചോദിക്കുന്നു.

'നിക്ക് ജോണ്‍സ് താങ്ങള്‍ ഈ വിവാഹത്തില്‍ സന്തുഷ്ടനാണോ എന്ന് ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിങ്ങളിത് കാണുന്നുണ്ടെങ്കില്‍ എത്രയും വേഗം രക്ഷപ്പെട്ടു കൊള്ളുക'എന്നും ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്നു. പ്രിയങ്കയെ വളരെ മോശപ്പെട്ട സ്ത്രീയായിട്ടാണ് അര്‍ട്ടിക്കിളില്‍ പറയുന്നത്. ആര്‍ട്ടിക്കിളിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു

 

Read more topics: article,priyanka
English summary
article against priyanka
topbanner

More News from this section

Subscribe by Email