Thursday September 20th, 2018 - 8:54:pm
topbanner
Breaking News

കാത്തിരിക്കൂ എന്ന് അര്‍ജുന്‍ കപൂര്‍ ; തനിക്ക് സമയമില്ലെന്ന് തിരിച്ചടിച്ച് പരിനീതിയും

suji
കാത്തിരിക്കൂ എന്ന് അര്‍ജുന്‍ കപൂര്‍ ; തനിക്ക് സമയമില്ലെന്ന് തിരിച്ചടിച്ച് പരിനീതിയും

ബ്രൈഡല്‍ മാസികയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നതോടെ അര്‍ജുന്‍ കപൂറിനും പരിനീതി ചോപ്രയ്ക്കും സ്വസ്ഥത നഷ്ടമായി. സൂപ്പര്‍ ജോഡികളാണെന്നും വേഗം വിവാഹിതരാകുമെന്നുമുള്ള ആരാധകരുടെ കമന്റുകള്‍ ഇരുവരുടേയും സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിറഞ്ഞു.

ഇതോടെ തനിക്ക് തിരക്കില്ലെന്നും പരിനീതി ചോപ്ര ദയവായി കാത്തിരിക്കണമെന്നും നര്‍മത്തില്‍ കലര്‍ന്ന മറുപടിയുമായി അര്‍ജുനെത്തി. എന്നാല്‍ ' അര്‍ജുന്‍ ക്ഷമിക്കുക എനിക്ക് സമയമില്ല, ദയവായി എന്റെ മാനേജറെ ബന്ധപ്പെടൂ, എന്നു പരിനീതിയും ട്വീറ്റ് ചെയ്തു.

തന്റെ കൂടെ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാന്‍ സാധിച്ചത് പുതുമുഖമായ പരിനീതി ചോപ്രയുടെ ഭാഗ്യമാണെന്ന കുറിപ്പോടു കൂടിയായിരുന്നു അര്‍ജുന്‍ മാസികയുടെ കവര്‍ ചിത്രം പങ്കുവച്ചത്. എന്നോടൊപ്പം ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ആവേശത്തിലാണ് അര്‍ജുന്‍ എന്ന് ചിത്രം പങ്കുവച്ച ശേഷം പരിനീതിയും തിരിച്ചടിച്ചു. ഇവരുടെ സൗഹൃദത്തിന്റെ ആഴമാണ് രസകരമായ കമന്റുകള്‍ക്ക് പിന്നില്‍.
ബോളിവുഡ് സൂപ്പര്‍ ജോഡികളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും ഒന്നിച്ചുള്ള ബ്രൈഡ് മാസികയുടെ ഫോട്ടോഷൂട്ടിനെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നതും.

 

Read more topics: arjun parineeti, photo shoot
English summary
arjun parineeti photo shoot viral
topbanner

More News from this section

Subscribe by Email