topbanner
Tuesday December 12th, 2017 - 5:47:pm
topbanner
topbanner

സംവിധാനം കഴിഞ്ഞേ മറ്റെന്തുമുള്ളൂ; അരിസ്‌റ്റോ സുരേഷ്

Lijin Kadukkaram
സംവിധാനം കഴിഞ്ഞേ മറ്റെന്തുമുള്ളൂ; അരിസ്‌റ്റോ സുരേഷ്

സിനിമാ സംവിധായകന്‍ ആവുക എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും അത് കഴിഞ്ഞേ വിവാഹക്കാര്യമുള്ളു എന്നും നടന്‍ അരിസ്‌റ്റോ സുരേഷ് പറഞ്ഞു. താന്‍ വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു താരം. ആക്ഷന്‍ ഹീറോ ബിജു എന്ന ഒരൊറ്റ സിനിമകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം സിനിമ സംവിധാനത്തിനൊരുങ്ങുകയാണിപ്പോള്‍.

വിവാഹം ഉടനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉടനെ ഉണ്ടാകുമെന്ന് തമാശയ്ക്ക് മറുപടി നല്‍കിയതാണ് ഇപ്പോഴത്തെ വാര്‍ത്തയ്ക്ക് കാരണമായതെന്ന് സുരേഷ് പറഞ്ഞു. തനിക്ക് ഒരു ചേച്ചിയും നാലു അനുജത്തിമാരും ഉള്‍പ്പടെ അഞ്ച് സഹോദരിമാരുണ്ട്. അവരുടെ വിവാഹത്തിനു കാത്തിരുന്നതിനാലാണ് തന്റെ വിവാഹം വൈകിയത്. എല്ലാം ഒത്തുവന്നാല്‍ വിവാഹത്തെപ്പറ്റി ആലോചിക്കുമെന്നും അരിസ്‌റ്റോ സുരേഷ് പറഞ്ഞു.

തന്റെ സിനിമയുടെ തിരക്കഥ അണിയറയില്‍ പൂര്‍ത്തിയാവുകയാണ് സിനിമയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ല. തിരക്കഥ പൂര്‍ത്തിയായശേഷം വിവരങ്ങള്‍ പുറത്തുവിടാമെന്നും താരം പറഞ്ഞു. അഭിനയത്തിനും പാട്ടിനുമൊപ്പം എബ്രിഡ് ഷൈനിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചത് സ്വതത്ര സംവിധായകനാകാനായിരുന്നെന്നും സുരേഷ് പറഞ്ഞു.

Read more topics: aristo suresh,
English summary
aristo suresh said that's a fake news
topbanner topbanner

More News from this section

Subscribe by Email