Wednesday November 21st, 2018 - 5:24:am
topbanner

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം അറം ഇന്റര്‍നെറ്റില്‍

Jikku Joseph
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം അറം ഇന്റര്‍നെറ്റില്‍

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം അറം ഇന്റര്‍നെറ്റില്‍. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ വ്യാജനാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 12 മണിക്കൂറിനുള്ളിലാണ് വ്യാജന്‍ ഇന്റര്‍നെറ്റിലും പ്രത്യക്ഷപ്പെട്ടത്.

തമിഴിലും മലയാളത്തിലും നിര്‍മ്മിക്കുന്ന പുതിയ സിനിമകളുടെ വ്യാജന്‍ ഇറക്കുന്ന തമിഴ് റോക്കേഴ്സാണ് നയന്‍സിന്റെ സിനിമയും ലീക്കാക്കിയത്. ടോറന്റ് സൈറ്റുകളിലൂടെയാണ് സിനിമയുടെ വ്യാജന്‍ പ്രചരിച്ചിരുന്നത്. തിയറ്ററുകളില്‍ നിന്നും പകര്‍ത്തിയ പ്രിന്റ് അല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഗോപി നൈനാര്‍ സംവിധാനം ചെയ്ത് സിനിമയില്‍ നയന്‍താര തന്റെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുകയാണ്. ചിത്രം സംസാരിക്കുന്നത് തമിഴ്നാട്ടിലെ ഭൂരിപക്ഷം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. വ്യക്തമായ ജനപക്ഷരാഷ്ട്രീയം ആണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.

Read more topics: aram, nayanthara, new movie, internet
English summary
aram nayanthara new movie in internet
topbanner

More News from this section

Subscribe by Email