topbanner
Thursday February 22nd, 2018 - 12:20:pm
topbanner
Breaking News

ഈ വര്‍ഷവും താരസുന്ദരിമാര്‍ക്ക് രക്ഷയില്ല അനുഷ്‌ക ഷെട്ടിയുടെ ഭാഗ്മതി തന്നെ കാരണം

suji
ഈ വര്‍ഷവും താരസുന്ദരിമാര്‍ക്ക് രക്ഷയില്ല അനുഷ്‌ക ഷെട്ടിയുടെ ഭാഗ്മതി തന്നെ കാരണം

ബോളിവുഡ് മുതല്‍ ഇങ്ങോട്ടുള്ള താരസുന്ദരിമാരെയൊക്കെ കടത്തിവെട്ടിയായിരുന്നു അനുഷ്‌ക ഷെട്ടിയുടെ ദേവസേന ബാഹുബലിയിലൂടെ ആരാധകഹൃദയങ്ങള്‍ കീഴടക്കിയത്. മാസ്മരികമായ അഭിനയമികവ് കൊണ്ട് ദേവസേന കുതിച്ച് കയറിയപ്പോള്‍ ബോളിവുഡ് താരസുന്ദരിമാര്‍ നിഷ്പ്രഭമാകുന്ന കാഴ്ചയാണ് 2017 കണ്ടത്. എന്തായാലും പുതുവര്‍ഷത്തിലും അനുഷ്‌ക തന്റെ മാസ്മരിക പ്രകടനം തുടരുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

ഭാഗ്മതി എന്ന ചിത്രവുമായാണ് അനുഷ്‌ക ഷെട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ എത്തുന്നത്. പുതുവര്‍ഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടു. ബാബുഹലി സഹതാരം പ്രഭാസാണ് ഭാഗ്മതിയുടെ ടീസര്‍ പുറത്തുവിട്ടത്. ഇതിന് വലിയ പ്രതികരണമായാണ് ഇതിലൂടെ ലഭിച്ചത്.

തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും എത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നു. സൂപ്പര്‍ഹിറ്റായ അരുന്ധതി എന്ന ചിത്രവുമായി സാമ്യമുള്ളതായി വിമര്‍ശകര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഹൊറര്‍ ശ്രേണിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള സസ്‌പെന്‍സ് അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.

 

Read more topics: anushka, bhaagamathie, poster
English summary
anushkas bhaagamathie new poster viral
topbanner

More News from this section

Subscribe by Email