Wednesday May 23rd, 2018 - 2:32:pm
topbanner

ആദിയിലെ പ്രണവിന്റെ പെര്‍ഫോമന്‍സിനെ പ്രശംസിച്ച അനുസിതാര

Jikku Joseph
ആദിയിലെ പ്രണവിന്റെ പെര്‍ഫോമന്‍സിനെ പ്രശംസിച്ച അനുസിതാര

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ജീത്തു ജോസാണ് സംവിധാനം ചെയ്തത്. ഇപ്പോഴിതാ പ്രണവിന്റെ പെര്‍ഫോമന്‍സിനെ പ്രശംസിച്ച് മലയാളത്തിലെ യുവനടി രംഗത്തെത്തിയിരിക്കുകയാണ്. യുവ അഭിനേത്രികളില്‍ ശ്രദ്ധേയായ അനുസിതാരയാണ് പ്രണവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.



മോളിവുഡിലെ ടോം ക്രൂസ് എന്നാണ് നടി പ്രണവിനെ വിശേഷിപ്പിച്ചത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. സാഹസിക രംഗങ്ങളിലെ പ്രണവിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള പാര്‍ക്കൗര്‍ എന്ന അഭ്യസ്ത വിദ്യ അതിമനോഹരമായാണ് പ്രണവ് അവതരിപ്പിച്ചതെന്ന് വിമര്‍ശകരും അംഗീകരിക്കുന്നു.

സോഷ്യല്‍ മീഡിയയിലും മറ്റും ആദിയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റം പിഴച്ചില്ലെന്നു തന്നെയാണ് ഒറ്റവാക്കിലെ പ്രേക്ഷക പ്രതികരണം. സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
anu sithara facebook post about pranav mohanlal movie aadhi

More News from this section

Subscribe by Email