topbanner
Wednesday December 13th, 2017 - 1:31:am
topbanner
topbanner

അന്‍സിബയുടെ വിവാഹചിത്രത്തിന്റെ സത്യം ഇതാണ്....

rajani v
അന്‍സിബയുടെ വിവാഹചിത്രത്തിന്റെ സത്യം ഇതാണ്....

സോഷ്യല്‍ മീഡിയയില്‍ നടി അന്‍സിബ ഹസ്സന്റെ വൈറലായ വിവാഹ ചിത്രത്തില്‍ പ്രതികരണവുമായി താരം തന്നെ രംഗത്ത്. ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്. ഞാന്‍ വിവാഹിതയല്ല. രോഷത്തോടെ അന്‍സിബ. എന്നെ അപമാനിച്ചു എന്നതിനേക്കാള്‍ ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്‌നമായി ചിലര്‍ വളര്‍ത്തുന്നത് കണ്ടപ്പോഴാണ് ഞാന്‍ വിശദീകരണവുമായി ഇടപെട്ടതെന്ന് താരം പറയുന്നു.

ഷൈജു സുകുമാരന്‍ നാടാര്‍ റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വിവാഹ ചിത്രം ശനിയാഴ്ചയാണ് അന്‍സിബയുടെ ശ്രദ്ധയില്‍ പെടുന്നത്. 'അന്‍സിബ ഹസ്സനും മുരളീ മേനോനും. ഇവരെ ഹിന്ദു മുസ്ലീം അല്ലാതെ മനുഷ്യരായി കാണാന്‍ മാത്രം മനസ്സുള്ളവര്‍ ലൈക്കടിക്കുക...' എന്നു തുടങ്ങുന്ന ഒരു കുറിപ്പുമുണ്ട് ഒപ്പം.

അന്‍സിബയുടെ ശ്രദ്ധയില്‍ പെടുമ്‌ബൊഴേയ്ക്കും ഈ ചിത്രത്തിന്റെ താഴെ വന്‍ അടി തുടങ്ങുകയായി. മുസ്ലീമായ അന്‍സിബ ഹിന്ദുവിനെ വിവാഹം കഴിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
ചിത്രവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടതോടെ വിശദീകരണവുമായി അന്‍സിബ തന്നെ രംഗത്തുവന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച ലൗ മേറ്റ്‌സ് എന്ന ഹ്രസ്വചിത്രത്തിന്റെ ഒരു സീനെടുത്താണ് അത് വിവാഹഫോട്ടോയാക്കി പോസ്റ്റ് ചെയ്തതെന്ന് അന്‍സിബ പറഞ്ഞു.

 

English summary
ansiba marriage news fake kerala
topbanner topbanner

More News from this section

Subscribe by Email