Sunday May 26th, 2019 - 4:55:pm
topbanner
topbanner

വിനയൻറെ വിമർശനങ്ങൾക്ക് മറുപടിയുമായി അനൂപ് മേനോൻ

Dil
വിനയൻറെ വിമർശനങ്ങൾക്ക് മറുപടിയുമായി അനൂപ് മേനോൻ

കഴിഞ്ഞ ദിവസം സംവിധായകന്‍ വിനയൻ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അനൂപ് മേനോന്‍. വിനയനുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്നും കാട്ടുചെമ്പകം തന്റെ ആദ്യത്തെ ചിത്രം തന്നെയാണെന്നും അനൂപ് മേനോന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ പ്രവര്‍ത്തിച്ച സംവിധാകരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ആദ്യമായി അവസരം നല്‍കിയ തന്നെക്കുറിച്ച് അനൂപ് പറയാതിരുന്നതിനെ വിനയന്‍ വിമര്‍ശിച്ചിരുന്നു.

ഇതിന് മറുപടിയുമായാണ് അനൂപ് രംഗത്ത് വന്നത്. കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് സിനിമ എന്ന മാധ്യമത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചത്. സ്ത്രീജന്മം എന്ന സീരിയല്‍ കണ്ടിട്ട് വിനയന്റെ ഭാര്യയാണ് തന്നെ ശിപാര്‍ശ ചെയ്യുന്നത്. സിനിമയിലേക്കുള്ള എന്‍ട്രി തന്നത് വിനയന്‍ സാര്‍ തന്നെയാണ്. അതില്‍ ഒരു മാറ്റവുമല്ല. അത് നിഷേധിക്കാന്‍ പറ്റാത്ത കാര്യമാണെന്നും അനൂപ് മേനോന്‍ പറഞ്ഞു.

തന്നെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് ആളുകള്‍ വന്ന് പറയാറുണ്ട്. എന്നാല്‍ താനതൊന്നും ശ്രദ്ധിക്കാന്‍ പോകാറില്ലെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.

പ്രമുഖ മത പുരോഹിതനൊപ്പം സെല്‍ഫിയെടുത്ത മോഡലിനെ സഹോദരന്‍ കൊലപ്പെടുത്തി

'എത്രമദ്യപിച്ചാലും നാലു കാലില്‍ പോവില്ല'; രഞ്ജിനിയുടെ വീഡിയോ കാണാം

സ്ത്രീയെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയതയാളെ പോലിസ് പിടികൂടി

English summary
anoop give reply for vinayan
topbanner

More News from this section

Subscribe by Email