topbanner
Thursday October 19th, 2017 - 3:34:am
topbanner

മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരില്‍ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോള്‍ ലിച്ചിയുടെ മറുപടി ഇങ്ങനെ

Jikku Joseph
മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരില്‍ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോള്‍ ലിച്ചിയുടെ മറുപടി ഇങ്ങനെ

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തോടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അന്ന രാജന്‍ എന്ന ലിച്ചി. ആദ്യ ചിത്രത്തിലൂടെ മലയാള സിനിമ മുഴുവന്‍ ലിച്ചിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള അവസരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ലിച്ചിയുടെ ഒരബദ്ധമാണ്.

ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ അന്നയോട് അവതാരിക നിരവധി കുസൃതി ചോദ്യങ്ങള്‍ ചോദിച്ചു. കൂട്ടത്തില്‍ മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരില്‍ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ എന്നായിരുന്നു മറുപടി, അപ്പോള്‍ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക അച്ഛനായിക്കോട്ടെ എന്നും പറഞ്ഞു. എന്നാല്‍ പെട്ടെന്ന് തമാശയിലെ അമളി മനസ്സിലായതോടെ അടുത്ത ചിത്രത്തില്‍ മമ്മൂക്കയുടെ നായികയാകാം ദുല്‍ഖറിന്റെ മകളായിട്ടും അഭിനയിക്കാം എന്ന് കളിയായി പറഞ്ഞു.

വെളിപാടിന്റെ പുസ്തകത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സച്ചിന്‍ എന്ന ചിത്രത്തിലാണ് അന്ന അഭിനയിക്കുന്നത്. സച്ചിന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി മണിരത്‌നം എന്ന ചിത്രം സന്തോഷ് ഒരുക്കിയിരുന്നു. ക്രിക്കറ്റിനെ കേന്ദ്രമാക്കി ഒരുക്കുന്ന ചിത്രം ഒരു റൊമാന്റിക് -കോമഡി പാക്കേജ് ആയിരുക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. അജു വര്‍ഗീസും സച്ചിനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

English summary
anna reshma rajan responds on mammooty
topbanner topbanner

More News from this section

Subscribe by Email