Thursday June 20th, 2019 - 10:47:am
topbanner
topbanner

ഞങ്ങളുടേത് അഞ്ച് വര്‍ഷത്തെ പ്രണയ ശേഷമുള്ള വിവാഹം ; വെളിപ്പെടുത്തി അഞ്ജു ജോസഫ്

suji
ഞങ്ങളുടേത് അഞ്ച് വര്‍ഷത്തെ പ്രണയ ശേഷമുള്ള വിവാഹം ; വെളിപ്പെടുത്തി അഞ്ജു ജോസഫ്

റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അഞ്ജു ജോസഫ്. തുടര്‍ന്ന് ചില കവര്‍ ഗാനങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. മലയാളികളില്‍ ചിലര്‍ക്കെങ്കിലും തന്നെക്കുറിച്ചുള്ള ഒരു തെറ്റിദ്ധാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. തനിക്ക് കുട്ടിയില്ലെന്നും തന്റെ ആല്‍ബത്തില്‍ കണ്ടത് സുഹൃത്തിന്റെ കുട്ടിയാണെന്നും അഞ്ജു ജോസഫ് വ്യക്തമാക്കി. 'മേലെ... മേലെ വാനം' എന്ന പാട്ടിന്റെ കവര്‍ വിഡിയോയില്‍ ഒരു കുട്ടിയെ കാണിക്കുന്നുണ്ട്. അതു എന്റെ കുട്ടിയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് എന്റെ കുട്ടിയല്ല. എന്റെ സുഹൃത്തിന്റെ മകളാണ് വിഡിയോയില്‍ കാണിക്കുന്നത്. അഞ്ജു ജോസഫ് വ്യക്തമാക്കി.

പ്രണയ വിവാഹമായിരുന്നു. ഭര്‍ത്താവ് അനൂപ് തൃശൂര്‍ സ്വദേശിയാണെന്നും അഞ്ചു വര്‍ഷത്തോളം പ്രേമിച്ചെന്നും അഞ്ജു വ്യക്തമാക്കി. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് നാലു വര്‍ഷമായെന്നും ഞങ്ങള്‍ രണ്ടുപേരും എറണാകുളത്താണ് താമസമെന്നും ഗായിക പറയുന്നു.

Read more topics: anju joseph ,love marriage
English summary
anju joseph about her love marriage
topbanner

More News from this section

Subscribe by Email