Tuesday February 19th, 2019 - 11:22:pm
topbanner

പ്രതാപ് പോത്തന്റെ ആരോപണം മഹത്വവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഞ്ജലി മേനോന്‍

rajani
പ്രതാപ് പോത്തന്റെ ആരോപണം മഹത്വവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഞ്ജലി മേനോന്‍

തിരക്കഥ ഇഷ്ടപ്പെടാത്തതിനാലാണ് ചിത്രീകരണം ആരംഭിക്കാനിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഉപേക്ഷിക്കേണ്ടി വന്നതെന്ന പ്രതാപ് പോത്തന്റെ ആരോപണത്തിന് മറുപടിയുമായി തിരക്കഥാ കൃത്ത് അഞ്ജലി മേനോന്‍.ഇത്തരം ദുരാരോപണങ്ങളോട് പ്രതികരിച്ച് അതിനെ മഹത്വവല്‍ക്കരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അഞ്ജലി വ്യക്തമാക്കി.

ചിത്രത്തിനായി രചിച്ച തിരക്കഥ തനിക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ പ്രതാപ് പോത്തന്‍ പണത്തിന് വേണ്ടി താന്‍ ഒരിക്കലും സിനിമ ചെയ്യില്ലെന്ന് വ്യക്തമാക്കിയിരുന്നു, തനിക്ക് ഉള്‍ക്കൊള്ളാനാവാത്ത തിരക്കഥയില്‍ സിനിമ ചെയ്യാനാകില്ലെന്നും അദ്ദേഹം പറയുന്നു. താന്‍ ഉദ്ദേശിച്ച രീതിയില്ല കഥയും കഥാന്ത്യവും വന്നതെന്നും അത് തിരുത്താനാകാതെ മുന്നോട്ടു പോകാനാവില്ലെന്നുമായിരുന്നു പ്രതാപ് പോത്തന്റെ നിലപാട്.

20 വര്‍ഷത്തിന് ശേഷം പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു ഇത്. ലവ് ഇന്‍ അന്‍ജെംഗോ എന്ന് ചിത്രത്തിന് പേരിടുകയും ചെയ്തിരുന്നു. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി മേനോന്‍ തിരക്കഥയെഴുതുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പെട്ടെന്നാണ് ചിത്രത്തില്‍ നിന്ന് പിന്തിരിയുന്നതായി പ്രതാപ് പോത്തന്‍ വ്യക്തമാക്കിയത്.

 വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ലെന

ഷക്കീലയുടെ ആത്മകഥ വെള്ളിത്തിരയിലെത്തുന്നു

യുവതിയെ കടന്നുപിടിച്ചത് പ്ലീഡര്‍ മാഞ്ഞൂരാന്‍ തന്നെ; 35 സാക്ഷി മൊഴികള്‍

 

Viral News

English summary
anjali menon answer prathap pothen
topbanner

More News from this section

Subscribe by Email