Friday February 22nd, 2019 - 5:52:am
topbanner

ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും തമ്മിലുള്ള ചർച്ച ചൊവ്വാഴ്ച

RA
ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും തമ്മിലുള്ള ചർച്ച ചൊവ്വാഴ്ച

കൊ​ച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചര്‍ച്ച നടത്തും. വൈകുന്നേരം നാലിനെ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ചര്‍ച്ച നടക്കുക.അമ്മ പ്രസഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കും.

വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി പ്രതിനിധികള്‍ നേരത്തെ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ പ്രതിഷേധിച്ച്‌ ചില നടിമാര്‍ അമ്മയില്‍ നിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു.വിഷയത്തില്‍ അമ്മയ്ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് അവര്‍ ചര്‍ച്ചയ്ക്കായി ഡബ്ല്യൂസിസി പ്രതിനിധികളെ ക്ഷണിച്ചത്.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരുന്നതിനായി അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചനാ നാരായണന്‍ കുട്ടിയും ഹർജി നൽകിയിരുന്നു. എന്നാൽ അമ്മയുടെ പിന്തുണ ആവശ്യമില്ലെന്ന് ആക്രമണത്തിനിരയായ നടി കോടതിയില്‍ നിലപാട് വ്യക്തമാക്കിയതാണ് ഹര്‍ജി പിന്‍വലിക്കാനുള്ള കാരണം.

 

Viral News

Read more topics: amma, wcc meeting, tomarrow
English summary
amma wcc meeting tomarrow
topbanner

More News from this section

Subscribe by Email