Monday September 24th, 2018 - 12:05:am
topbanner

നടിയെ ആക്രമിച്ച കേസ്; ഹണി റോസിന്‍റെയും രചനയുടെയും ഹർജി പിൻവലിച്ചു

Renjini
നടിയെ ആക്രമിച്ച കേസ്; ഹണി റോസിന്‍റെയും രചനയുടെയും ഹർജി പിൻവലിച്ചു

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മ നൽകിയ ഹർജി പിൻവലിച്ചു. കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയാണിപ്പോൾ പിൻവലിച്ചിരിക്കുന്നത്. പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

നേരത്തെ പ്രോസിക്യൂട്ടറെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങളായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്. വിഷയത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ നിലപാട് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ഇതോടെ നടിയുടെ നടപടി തിരിച്ചടിയാവുമെന്ന് അമ്മ ഉറപ്പിക്കുകയായിരുന്നു.

കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്‌ജ് വേണമെന്നാവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജിയിലാണ് അമ്മ കക്ഷിചേരാൻ തീരുമാനിച്ചത്. അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസ്, രചന നാരായണൻ കുട്ടി എന്നിവരാണ് കക്ഷി ചേരാനിരുന്നത്. പ്രോസിക്യൂട്ടറെ മാറ്റണമെന്നും 25 വര്‍ഷത്തെ അനുഭവ പരിചയമുള്ളവരെ  കേസില്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമാണ് അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഹർജിയിലൂടെ ആവശ്യപ്പെട്ടത്. 

Read more topics: amma, petition, withdrawn, Honey, Ross
English summary
Case against her The petition has been withdrawn by Honey Ross
topbanner

More News from this section

Subscribe by Email