Wednesday February 20th, 2019 - 5:35:pm
topbanner

ഒരു കിടിലന്‍ തിരിച്ചുവരവു ഒരുക്കാനുള്ള ദിലീപ് അനുകൂലികളുടെ നീക്കം പാളി ; നടിമാരുടെ രാജിയോടെ!

suji
 ഒരു കിടിലന്‍ തിരിച്ചുവരവു ഒരുക്കാനുള്ള ദിലീപ് അനുകൂലികളുടെ നീക്കം പാളി ; നടിമാരുടെ രാജിയോടെ!

താരസംഘടനയായ അമ്മയില്‍ നാലു നടിമാര്‍ രാജിവച്ചതോടെ ദിലീപിനെ അമ്മയിലേക്ക് ആഘോഷപൂര്‍വ്വം തിരിച്ചെത്തിക്കാനുള്ള നീക്കം പാളി. ദിലീപിനെ സജീവമാക്കാനുള്ള നീക്കത്തിനാണ് തിരിച്ചടിയായത്. അമ്മയിലേക്ക് സ്വീകരിച്ച് പിന്നീട് കാര്യങ്ങള്‍ എളുപ്പമാക്കാനുള്ള ശ്രമം വനിതാ കൂട്ടായ്മ തകര്‍ത്തു.

എക്‌സിക്യൂട്ടിവ് യോഗത്തില്‍ ദിലീപിനെ ഇപ്പോള്‍ തിരിച്ചെടുക്കണ്ടെന്ന നിര്‍ദ്ദേവും വന്നിരുന്നു. ദിലീപിന് വേണ്ടി മുന്നൊരുക്കവുമായി എത്തിയ ഒരുവിഭാഗം ഇതു ചെവിക്കൊണ്ടില്ല. ജനപ്രതിനിധിയായ നടനാണ് മുന്നില്‍ നിന്നത്.

എക്‌സിക്യൂട്ടിവ് കമ്മറ്റി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്ത ശേഷം ജനറല്‍ ബോഡിയെ കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു. ഇതിനായി യോഗാവസാനം നടിയെ കൊണ്ട് വിഷയം നാടകീയമായി അവതരിപ്പിച്ചു. മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നതോടെ എല്ലാം നിഗൂഢം.

ജനറല്‍ ബോഡി യോഗത്തില്‍ പെടുന്നനെ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നുവെന്ന് നടന്‍ പി ബാലചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. സംഘടനയുടെ പുതിയ ഭാരവാഹികളുടെ അഭിപ്രായത്തിനും വിലയുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Viral News

Read more topics: dileep, amma
English summary
amma meeting was a planned drama
topbanner

More News from this section

Subscribe by Email