Tuesday November 13th, 2018 - 9:43:pm
topbanner

ഡബ്ല്യുസിസിയുടെ പ്രതിഷേധത്തിനു മുന്നിൽ അമ്മ മുട്ടുമടക്കി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം 19 ന്

rajani v
ഡബ്ല്യുസിസിയുടെ പ്രതിഷേധത്തിനു മുന്നിൽ അമ്മ മുട്ടുമടക്കി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം 19 ന്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെ തുടർന്ന് ചലച്ചിത്രമേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) അംഗങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ അമ്മ മുട്ടുമടക്കി. വിവാദവിഷയം ചർച്ചചെയ്യാൻ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചു.

ജൂലൈ 19 ന് നിര്‍വാഹക സമിതി ചേരാനാണ് ധാരണയായത്. പ്രാധാന്യമുള്ള വിഷയം ചര്‍ച്ചയ്ക്കുണ്ടെന്ന് കാണിച്ച്‌ നിര്‍വാഹക സമിതി അംഗങ്ങള്‍ക്കു സന്ദേശം അയച്ചു.ഡബ്ല്യുസിസി അംഗങ്ങളുമായും പ്രത്യേക ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കു ക്ഷണിച്ച്‌ വനിതാ കൂട്ടായ്മയ്ക്കും കത്തു നല്‍കും.

മോഹൻലാൽ അമ്മയുടെ പുതിയ പ്രസിഡന്റായി ചുമതലേറ്റ അന്നു തന്നെയാണ് ദിലീപിനെ തിരികെ അമ്മയിലേക്ക് എടുത്തത്. അമ്മയുടെ അന്നത്തെ ജനറൽബോഡി മീറ്റിങ്ങിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനു പിന്നാലെ അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തു നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് നിലവില്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേക്ക് നടിമാര്‍ക്ക് ക്ഷണക്കത്ത് നല്‍കുമെന്നാണ് സൂചന. അമ്മ പ്രസിഡന്റ് ആയ മോഹന്‍ ലാല്‍ ലണ്ടനില്‍ നിന്ന് തിരികെയെത്തിയാലുടന്‍ ഇതു സംബന്ധിച്ച അജന്‍ണ്ട തീരുമാനിക്കും.

 

Read more topics: amma, generalboard, meeting
English summary
amma generalboard meeting
topbanner

More News from this section

Subscribe by Email