Saturday August 24th, 2019 - 8:14:am
topbanner
topbanner

'അമ്മ'യ്‌ക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി പാര്‍വതിയും പത്മപ്രിയയും; 'അമ്മ' തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തങ്ങളെ അനുവദിച്ചില്ല; ഇപ്പോഴത്തെ ഭാരവാഹികള്‍ ചിലരുടെ അടുപ്പക്കാർ...

Aswani
'അമ്മ'യ്‌ക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി പാര്‍വതിയും പത്മപ്രിയയും; 'അമ്മ' തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തങ്ങളെ അനുവദിച്ചില്ല;  ഇപ്പോഴത്തെ ഭാരവാഹികള്‍ ചിലരുടെ അടുപ്പക്കാർ...

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ നടനെ 'അമ്മ' താരസംഘടനയിൽ തിരിച്ചെടുത്തതിനെതിരെയുള്ള വിവാദങ്ങൾ മുറുകുമ്പോൾ 'അമ്മ' യെ പ്രതിരോധത്തിലാക്കി നടിമാർ വീണ്ടും രംഗത്ത്.

അമ്മയിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ സംഘടനയ്ക്കെതിരെ ആരോപണവുമായി നടിമാരായ പത്മപ്രിയയും പാര്‍വതിയും. തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായെങ്കിലും ചിലര്‍ തങ്ങളെ ഒഴിവാക്കിയെന്നും നോമിനേഷന്‍ പോലും നല്കാൻ സാധിച്ചില്ലെന്നും ഇരുവരും വെളിപ്പെടുത്തി. ഇപ്പോഴത്തെ ഭാരവാഹികള്‍ ചിലരുടെ അടുപ്പക്കാരാണ്. ഈ സംഘടന അതിന്റെ എല്ലാ മൂല്യങ്ങളും കളഞ്ഞു കുളിച്ചെന്നും പാര്‍വതി പറയുന്നു. രണ്ട് പേര്‍ മത്സരിക്കാനൊരുങ്ങിയിരുന്നു. എന്നാല്‍ ഒരു കൂട്ടത്തെ മുന്‍കൂട്ടി ആരോ തീരുമാനിച്ചെന്ന് ഡബ്ല്യുസിസി പറഞ്ഞു. വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷനില്‍ നിന്ന് ഒഴിവാക്കിയെന്ന് പാര്‍വതിയും പത്മപ്രിയയും പറഞ്ഞു.

അമ്മയുടെ നിലപാടുകള്‍ സംഘടനയുടെ ധാർമികതയിൽ സംശയം ഉയര്‍ത്തുന്നതാണ്. നിലവില്‍ അമ്മയുടെ നേതൃത്വത്തില്‍ എത്തിയിരിക്കുന്നത് ആരുടെയൊക്കെയോ നോമിനികളാണെന്നും സംഘടനയില്‍ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും പാര്‍വതി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുവരും അമ്മയ്ക്ക് കത്തെഴുതി. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്കു കത്തു നല്‍കിയിരുന്നു.

വനിതാ കൂട്ടായ്മയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഇന്നലെ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം. എന്നും അവള്‍ക്കൊപ്പം. മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്നു വിശ്വസിക്കുന്നവരാണ് ഡബ്ല്യുസിസി അംഗങ്ങള്‍. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി ഒരു കൂടിക്കാഴ്ച ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമത്തെ അതിജീവിച്ച നടിക്ക് അമ്മയിലെ എല്ലാ അംഗങ്ങളും പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിക്രമത്തെ അമ്മയിലെ എല്ലാ അംഗങ്ങളും ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനമാണു കഴിഞ്ഞ ജനറല്‍ബോഡി യോഗത്തിലുണ്ടായത്. ഈ സാഹചര്യത്തില്‍ അമ്മയുടെ യഥാര്‍ഥ നിലപാടെന്താണെന്നു ഞങ്ങള്‍ക്കറിയേണ്ടതണ്ട്. അതിനു വേണ്ടിയാണ് ഈ കൂടിക്കാഴ്ച ആവശ്യപ്പെടുന്നത്.

അമ്മയ്ക്ക് ഡബ്ല്യുസിസി അയച്ച കത്ത്:

ശ്രീ. (ഇടവേള) ബാബു ജനറല്‍ സെക്രട്ടറി, അമ്മ

പ്രിയ സര്‍, കഴിഞ്ഞ ഇരുപത്തിനാലാം തീയതി നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള ആശങ്കയറിയിക്കാനാണ് ഈ കത്തെഴുതുന്നത്. അമ്മയുടെ അംഗമായ സ്ത്രീയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന സംഘടനയില്‍നിന്നു പുറത്താക്കിയ ഒരു അംഗത്തെ തിരിച്ചെടുക്കാനുള്ള നിര്‍ണായക തീരുമാനം അന്ന് കൈക്കൊണ്ടിരുന്നുവല്ലൊ. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിനു പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന അങങഅ യുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്. ആക്രമണത്തെ അതിജീവിച്ച നടിയും അവളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മറ്റ് മൂന്നംഗങ്ങളും അമ്മയില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വനിതാ അംഗങ്ങളടെ ക്ഷേമത്തിനായി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊട്ടും ഗുണകരമാവില്ല.

ആക്രമണത്തെ അതിജീവിച്ചിരുന്ന നടിക്ക് പിന്തുണനല്‍കുമെന്ന അങങഅ യുടെ വാഗ്ദാനം പാലിക്കണമെന്നും അതില്‍ നിന്ന് പുറകോട്ട് പോകരുതെന്നും അമ്മ യിലെ വനിതാ അംഗങ്ങള്‍ എന്ന നിലക്ക് ഞങ്ങള്‍ ആവശ്യപ്പെടുന്നു, കോടതിയുടെ പരിഗണനയിലുള്ളതും മാധ്യമശ്രദ്ധയിലുള്ളതുമായ ഈ വിഷയത്തില്‍ ജനവികാരം കൂടി ഉയരുന്നുണ്ടെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സ്ഥലത്തില്ലാതിരുന്നതിനാലാണ് അന്നത്തെ യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ പ്രത്യേകയോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ടെന്നാണ് ഭാരവാഹികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അത്തരമൊരു പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കണമെന്നും താഴെ പറയുന്ന വിഷങ്ങള്‍ പുനപ്പരിശോധിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള അങ്ങയുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും 2. അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി അങ്ങ് സ്വീകരിച്ച നടപടികള്‍ 3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം അങ്ങയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച് 4. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍

കേരളത്തിനു പുറത്തുള്ള ഞങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലൈ 13 നോ 14 നോ യോഗം വിളിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇത്തരമൊരു നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ അംഗങ്ങളുടെയെല്ലാം ഉത്തമ താല്‍പര്യത്തെ മുന്‍നിര്‍ത്തി സംഘടന ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ

അംഗങ്ങളായ

രേവതി ആശാ കേളുണ്ണി പത്മപ്രിയ ജാനകിരാമന്‍ പാര്‍വതി തിരുവോത്ത്

English summary
parvati and padma priya came against amma film organisation; some was not allowed to contest in the election; The current office bearers are someone's close peoples
topbanner

More News from this section

Subscribe by Email