Tuesday August 20th, 2019 - 7:03:pm
topbanner
topbanner

നിര്‍മ്മാതാക്കളും അമ്മയും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു; താരനിശയില്‍ മാറ്റമുണ്ടാകില്ലെന്ന് മോഹന്‍ലാല്‍

RA
നിര്‍മ്മാതാക്കളും അമ്മയും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു; താരനിശയില്‍ മാറ്റമുണ്ടാകില്ലെന്ന് മോഹന്‍ലാല്‍

താരനിശയെച്ചൊല്ലി നിര്‍മ്മാതാക്കളും അമ്മയും തമ്മിൽ ഉണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചുവെന്ന് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍.ഡിസംബറില്‍ ദുബായില്‍ നടത്താനിരിക്കുന്ന താരനിശയില്‍ മാറ്റമുണ്ടാകില്ലെന്നും അ​ദ്ദേഹം അറിയിച്ചു. നിര്‍മ്മാതാക്കള്‍ക്കായി കെട്ടിട നിര്‍മ്മാണത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്താന്‍ അടുത്ത മാര്‍ച്ച്‌ അവസാനത്തോടെ താരഷോ നടത്തുമെന്നും അമ്മ ഉറപ്പ് നല്‍കി.

പ്രളയാനന്തരം നവകേരള നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച്കോടി രൂപ സമാഹരിക്കുന്നതിന്‍റെ ഭാഗമായാണ് താരസംഘടന അമ്മ ഡിസംബര്‍ 7ന് അബുദാബിയില്‍ സ്റ്റേജ് ഷോ നടത്താന്‍ തീരുമാനിച്ചത്.ഇതിനായി ഒരാ‍ഴ്ച ഷൂട്ടിംഗ് നിര്‍ത്തിവെച്ച്‌ താരങ്ങളെ വിട്ടുനല്‍കണമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് അമ്മ സെക്രട്ടറി വാട്സ് അപ് സന്ദേശം അയച്ചതാണ് നിര്‍മ്മാതാക്കളുടെ സംഘടനയെ ചൊടിപ്പിച്ചത്. അമ്മയുടെ ഏകപക്ഷീയ നിലപാടുകള്‍ അംഗീകരിച്ച്‌ മുന്നോട്ടു പോകാനാവില്ലെന്നും അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത് അമ്മയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

Read more topics: amma, proucers, meeting, mohanla
English summary
amma and proucers meeting mohanla
topbanner

More News from this section

Subscribe by Email