Friday November 16th, 2018 - 7:25:pm
topbanner

വിനയന്റെ അപ്രഖ്യാപിത വിലക്ക്: അമ്മക്കും ഫെഫ്​കക്കും പിഴ

NewsDesk
വിനയന്റെ അപ്രഖ്യാപിത വിലക്ക്:  അമ്മക്കും ഫെഫ്​കക്കും പിഴ

ന്യൂഡല്‍ഹി: സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മക്കും ഫെഫ്കക്കും പിഴ. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വിനയൻ നൽകിയ പരാതിയിൻമേൽ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്.

ചലച്ചിത്ര പ്രവർത്തകരായ ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയിൽ, ബി.ഉണ്ണികൃഷ്ണൻ എന്നിവരും പിഴയടയ്ക്കണം. അമ്മ നാലു ലക്ഷം രൂപയും ഫെഫ്ക 81,000 രൂപയുമാണ് പിഴയായി നൽകേണ്ടത്. ഇന്നസെന്റ് 51,000 രൂപയും സിബി മലയിൽ 61,000 രൂപയും നൽകണം. അപ്രഖ്യാപിത വിലക്കാണ് മലയാള സിനിമയിൽ വിനയന് നിലനിന്നിരുന്നത്. ചലച്ചിത്ര താരങ്ങളോട് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിക്കരുതെന്ന് നിർദേശിച്ചതായും ആരോപണമുയർന്നിരുന്നു.

രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവൽകരിച്ച സംവിധാനമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.

Read more topics: amma, fefka, vinayan
English summary
amma and fefka should pay fine for banning vinayan
topbanner

More News from this section

Subscribe by Email