Monday February 18th, 2019 - 2:31:pm
topbanner

ജന്മദിനത്തില്‍ ബച്ചന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

JB
 ജന്മദിനത്തില്‍ ബച്ചന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

 

ഇതില്‍ കൂടുതലൊന്നും ആരാധകര്‍ക്ക് അമിതാഭ് ബച്ചനില്‍ നിന്നും അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആവശ്യപ്പെടാനാവില്ല. പുതിയ ചിത്രം സിയെ റാ നരസിംഹ റെഡ്ഡിയിലെ ഗോസായി വെങ്കണ്ണാ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് താരത്തിന്റെ ജന്മദിനത്തില്‍ അണിയറക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്.

റയലസീമ ഭാഗത്തെ നാടോടി കഥകളിലെ കഥാപാത്രമാണു നരസിംഹ റെഡ്ഡി. അതിനാല്‍ തന്നെ ആന്ധ്ര പ്രദേശിലെ ലൊക്കേഷനുകളാണ് ചിത്രീകരണത്തിനു തിരഞ്ഞെടുത്തതും. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തു വന്ന ടീസര്‍ വന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ചിരഞ്ജീവിയാണ്. ഉയ്യലവേദ നരസിംഹ റെഡ്ഡി എന്ന സ്വാതന്ത്ര്യ സമര സേനാനിയെയാണ് അദ്ദേഹം അവതരിപ്പിക്കുക.

 

 

Viral News

English summary
amitha bachan new film poster released
topbanner

More News from this section

Subscribe by Email