Friday November 16th, 2018 - 1:23:am
topbanner

പണിയില്ല പണമില്ല കടക്കാരുടെ ഭീഷണിയും; അമിതാഭ് ബച്ചന്‍ കോന്‍ ബനേഗ ക്രോര്‍പതി ചെയ്ത കഥ

suji
പണിയില്ല പണമില്ല കടക്കാരുടെ ഭീഷണിയും; അമിതാഭ് ബച്ചന്‍ കോന്‍ ബനേഗ ക്രോര്‍പതി ചെയ്ത കഥ

മുംബൈ: ടെലിവിഷന്‍ ചാനലില്‍ ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ കോന്‍ ബനേഗ ക്രോര്‍പതി അവതരിപ്പിച്ചപ്പോള്‍ മാധ്യമലോകം ഒന്ന് ഞെട്ടി. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കെബിസിയുമായി ബച്ചന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. 70 എംഎം സിനിമാ പ്രൊജക്ഷനില്‍ നിന്നും 24 ഇഞ്ച് ടിവി സ്‌ക്രീനിലേക്ക് താഴുമെന്ന ആശങ്ക ഉണ്ടായിരുന്നതായി ബച്ചന്‍ മനസ്സ് തുറക്കുന്നു.

ജോലി ഇല്ലാതെ, കൈയില്‍ പണമില്ലാതെ, ആവശ്യത്തിലേറെ കടക്കാരുടെ ഭീഷണി നേരിടുന്ന സമയത്താണ് കെബിസി മുന്നിലെത്തുന്നത്. ജോലിയുണ്ട്, കടം വാങ്ങിയ പണം തിരികെ ലഭിക്കും എന്ന് ഉറപ്പ് നല്‍കാനുള്ള ഒരു വഴിയായിരുന്നു ടിവി അവതാരകന്റെ വേഷം. ഇതില്‍ നിന്നുമുള്ള വഴികളാണ് കടം കൊടുത്ത് തീര്‍ക്കാന്‍ ഉപകരിച്ചത്, ബച്ചന്‍ തന്റെ മോശം കാലത്തെക്കുറിച്ച് പറയുന്നു.

ജീവിതത്തിന്റെ വിവിധ ധാരകളില്‍ നിന്നുമുള്ള മനുഷ്യരുമായി അടുത്ത് ഇടപഴകാന്‍ കെബിസി അവസരം നല്‍കി. വിവിധ തരത്തിലുള്ള ആളുകളെ കണ്ടു, ഓരോരുത്തരും ഓരോ പോരാട്ടത്തിലാണ്. നമ്മുടെ ഇന്ത്യ 1.2 ബില്ല്യണ്‍ വരുന്ന വ്യത്യസ്തമായ ആത്മാക്കളാണെന്നും തിരിച്ചറിഞ്ഞു, അമിതാഭ് കൂട്ടിച്ചേര്‍ക്കുന്നു. സിനിമയും കെബിസിയും ഒരേ സമയം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Read more topics: amitabh bachchan,kbc
English summary
amitabh bachchan reveals how kbc happened to him
topbanner

More News from this section

Subscribe by Email