Friday September 21st, 2018 - 9:19:pm
topbanner

അമിതാഭ് ബച്ചന്‍ തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു

suji
അമിതാഭ് ബച്ചന്‍ തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു

ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി'ക്ക് 75ാം വയസ്സില്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം. തമിള്‍വാനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബച്ചന്‍ തമിഴിലെത്തുന്നത്. എസ് ജെ സൂര്യയാണ് മറ്റൊരു പ്രധാന താരം.

പത്രസമ്മേളനത്തില്‍ ചിത്രത്തിന്റെ പോസ്റ്ററും സംവിധായകന്‍ പുറത്തിറക്കി. ഏറെ കാലത്തെ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് അമിതാഭ് ബച്ചന്‍ തമിഴ് സിനിമയില്‍ എത്തുന്ന കാര്യം സംവിധായകന്‍ സ്ഥിരീകരിച്ചത്.

സൂപ്പര്‍താരം രജനികാന്ത് സ്വകാര്യ ചടങ്ങിലാണ് പോസ്റ്റര്‍ അനാച്ഛാദനം ചെയ്തത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ മുതല്‍ രണ്ട് താരങ്ങള്‍ മാത്രമാണ് മനസ്സിലുണ്ടായിരുന്നതെന്ന് തമിള്‍വാനന്‍ വ്യക്തമാക്കി. അത് എസ് ജെ സൂര്യയും, അമിതാഭ് ബച്ചനുമാണ്. സൂര്യക്ക് പിന്നാലെ അമിതാഭിനും കഥ ഇഷ്ടപ്പെട്ടതിന്റെ ത്രില്ലിലാണ് ഇദ്ദേഹം.

അമിതാഭ് ബച്ചനെ തുടര്‍ച്ചയായി ബന്ധപ്പെട്ടതിന് നിര്‍മ്മാതാവ് സുരേഷ് കണ്ണനോടാണ് സൂര്യ നന്ദി പറയുന്നത്. ഉയര്‍ന്ത മനിതന്‍ എന്നാണ് ചിത്രത്തിന് പേരുനല്‍കിയിട്ടുള്ളത്.

 

English summary
amitabh bachchan debuts in kollywood teams up with sj surya
topbanner

More News from this section

Subscribe by Email